News

നിരവധി മോഷണങ്ങള്‍ നടത്തിയ പ്രതിയെ വലയിലാക്കി കുന്ദമംഗലം പോലീസ്

കോഴിക്കോട്; കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ആളെ വലയിലാക്കി കുന്ദമംഗലം പോലീസ്. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ചാമപുരയില്‍ സക്കറിയ(37) ആണ് പിടിയിലായത്. അടുത്തിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ദിവസങ്ങള്‍ക്ക് മുമ്പ് കുന്ദമംഗലം മുറിയനാല്‍ മലബാര്‍ ഹാര്‍ഡ് വെയര്‍ എന്ന സ്ഥാപനത്തില്‍ മോഷണം നടത്തിയതിനെ തുടര്‍ന്ന് നോര്‍ത്ത് അസി.കമ്മീഷണര്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെട്ട കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ സുജിത്ത് ദാസ് ഐ .പി.എസിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവസ്ഥലത്തേയും പരിസരങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും അടുത്തിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതില്‍ നിന്നുമാണ് സക്കറിയയെ കുറിച്ച് സൂചന ലഭിക്കുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൊടുവള്ളി മാനിപുരത്ത് നിന്നും കുന്ദമംഗലം സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും പ്രത്യേക അന്വേഷണ സംഘവും കൂടി കസ്റ്റഡിയിലെടുത്തത്.നിരവധി മോഷണ കേസിലെ പ്രതിയായ സക്കറിയ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സമാന കുറ്റകൃത്യം നടത്തി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പ്രാഥമിക ചോദ്യം ചെയ്യലില്‍ കുന്ദമംഗലത്തെ മോഷണം പ്രതി സമ്മതിച്ചതായി കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ ജയന്‍ ഡൊമനിക്ക് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!