കൊല്ലം: നിലമേലില്‍ ഗര്‍ഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേല്‍ നേട്ടയം സൗമ്യഭവനില്‍ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇക്കഴിഞ്ഞ ഒന്നാം തീയതി പനിയും ശര്‍ദ്ദിലുംഉണ്ടായതിനെ തുടര്‍ന്ന് കടക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടുകൂടിയാണ് സൗമ്യ മരിച്ചു. രണ്ടുമാസം ഗര്‍ഭിണിയായിരുന്നു സൗമ്യ. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും.
ഗര്‍ഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

