Kerala

‘മേയര്‍ കെയര്‍ പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പ്; കൃത്യമായ കണക്കുകളില്ലാതെ വന്‍കിട ഉടമകളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു’; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. കൃത്യമായ കണക്കുകളില്ലാതെ വന്‍കിട ഉടമകളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു. കോര്‍പ്പറേഷനില്‍ സംഘടിപ്പിച്ച ഓണ പരിപാടിക്ക് സദ്യ സ്‌പോണ്‍സര്‍ ചെയ്തത് വന്‍കിട കാറ്ററിങ് കമ്പനിയെന്നും ആരോപണം.

നഗരസഭ കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നതാണ് ആരോപണം. നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ എസ്.പി ദീപകാണ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയത്.

‘മേയര്‍ കെയര്‍’ എന്ന പേരില്‍ നഗരത്തിലെ വന്‍കിട ഫ്‌ലാറ്റ് ഉടമകള്‍, മാളുകള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് തുണിത്തരങ്ങളും മറ്റ് സാധനങ്ങളും ലോഡ് കണക്കിന് നഗരസഭയില്‍ എത്തിച്ചതായാണ് വിവരം. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഇത്തരം സമ്മാനങ്ങള്‍ ആരില്‍ നിന്നാണ് സ്വീകരിച്ചത്, എന്തൊക്കെയാണ് ലഭിച്ചത്, അവ എവിടെയാണ് വിനിയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ മേയര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കണം – അദ്ദേഹം ആവശ്യപ്പെട്ടു.

5000 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന കുട്ടികളുടെ കിറ്റുകള്‍ സ്വീകരിച്ചിട്ടും 250-ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവ വിതരണം ചെയ്തതെന്ന വിവരവും പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!