കുന്ദമംഗലം പതിമംഗലത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോർന്നു. അടുത്തുള്ള പതിനഞ്ചോളം വീടുകളിൽ കിണർ കേടാവുകയും ജനങ്ങൾക്ക് കുടിവെള്ള ലഭിക്കാത്ത നിലവിലെ ഗുരുതര സാഹചര്യത്തിൽ കളക്ടർക്കും പരാതി നൽകി.

സംഭവത്തിൽ ഇന്ന് പരിസരത്തുള്ള ജനങ്ങൾ സർവ്വകക്ഷി യോഗം ചേരുകയും പെട്രോൾ പമ്പിന്റെ മുന്നിൽ പ്രതിഷേധം നടത്തുകയും ചെയ്തു…സമര സമിതി ഭാരവാഹികൾ ആയ ഷബ്‌ന എം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, യൂ സി ബുഷ്‌റ പഞ്ചായത്ത് മെമ്പർ, നൗഷാദ് തെക്കയിൽ സാമൂഹിക പ്രവർത്തകൻ , വിജേഷ് എ,റസാഖ് ചീനത്താൾ, അഷറഫ് മണ്ണത്, യുസുഫ് സി ടി എന്നിവർ സംസാരിച്ചു..

