Kerala News

അഴിമതി ആരോപണം: കെ. സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം;നീക്കം മുൻ ഡ്രൈവറുടെ പരാതിയിൽ

അഴിമതി ആരോപണം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിന്മേൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറാണ് ഉത്തരവിട്ടത്. പരാതിയിൽ കഴമ്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന.

കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും കണ്ണൂര്‍ ഡിസി സി ഓഫീസ് നിര്‍മ്മാണത്തില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും സുധാകരന്റെ മുന്‍ ഡ്രൈവര്‍ ആരോപിക്കുന്നു. പരാതി കോഴിക്കോട് വിജിലന്‍സ് എസ് പി ക്ക് കൈമാറി. പരാതിയെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!