Kerala

പി സി ജോർജിനെ യു ഡി എഫിലേക്ക് എത്തിക്കാൻ കോൺഗ്രസ് നീക്കം

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി സി ജോർജിനെ യു ഡി എഫിലേക്ക് എത്തിക്കാൻ കോൺഗ്രസ്സ് നീക്കം. അനൗധിക ചർച്ചകൾ ആരംഭിച്ചതായി സൂചന. കേരള കോൺഗ്രസിന്റെ ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയതിനെ തുടർന്നാണ് പുതിയ ചർച്ചകൾ.

നേരത്തെ കെ എം മാണിയോട് തീർത്തും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന പി സി ജോർജ് മുന്നണിയിൽ നിന്നും പുറത്തായിരുന്നു. തുടർന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും ശേഷം എൻ ഡി എ യുടെ ഭഗവാക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ തന്നെ പുറത്താക്കാൻ വേണ്ടി ശ്രമിച്ചവരെ മുന്നണിയിൽ നിന്നും പുറത്താക്കിയതിൽ സന്തോഷമുണ്ടെന്നും യു ഡി എഫിന് വൈകി ഉദിച്ച വിവേകമാണിതെന്നും, ജോസ് കെ മാണിക്കെതിരെ നടപടി സ്വീകരിച്ചതിനു പിന്നാലെ പി സി ജോർജ് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

പി ജെ ജോസഫ് വിഭാഗവുമായി ലയിക്കണമെന്നാണ് കോൺഗ്രസ് പി സി ജോർജിന് മുന്നിൽ വെക്കുന്ന നിർദ്ദേശം. കൂടുതൽ ചർച്ചകൾക്കു ശേഷം തീരുമാനങ്ങൾ ഉണ്ടാകും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!