Trending

ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്.ഇന്നലെയും ഇന്നുമായി പലതവണ ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലമാണ് തിരച്ചില്‍ നിര്‍ത്തിയത്. ഇനി കണ്ടെത്താനുള്ളത് അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കൽ ജോമോൻ ജോസഫിന്റെ മകൻ അമൽ കെ.ജോമോൻ (18) ആണ്. ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!