ചാലക്കുടിയിൽ ഓട്ടോറിക്ഷ മീറ്റർ ഇടാൻ ആവശ്യപ്പെട്ടതിന് ഡോക്ടർക്ക് മർദനം. മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഓട്ടോ ഡ്രൈവർമാരായ രഘു, ബെന്നി, രാംദാസ് എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. മൂവരും നിർബന്ധമായും റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 19-ന് ഉച്ചയ്ക്ക് 2.15-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി ആവശ്യത്തിനായി ചാലക്കുടിയിലെത്തിയ ഡോ. ധനേഷിന് കലാഭവൻ മണി സ്റ്റാൻഡിൽ വച്ചാണ് മർദനമേറ്റത്.
ചാലക്കുടിയിൽ മീറ്റർ ഇടാൻ ആവശ്യപ്പെട്ടതിന് ഡോക്ടർക്ക് മർദനം; മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

