Trending

ശബരിമല സ്വർണ്ണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. കേസിൽ ജൂലൈ 23നാണ് പ്രത്യേക അന്വേഷണ സംഘം പി.എസ്. പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ. അജികുമാറിനും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

2019-ലെ സ്വർണക്കൊള്ള മറച്ചുവെക്കാനായി 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോർഡ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തുവിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹൈക്കോടതിയുടെ മുൻകൂർ അനുമതി തേടാതെ സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയെന്നാണ് എസ്ഐടി ചുമത്തിയ കുറ്റം. എന്നാൽ കോടതിയുടെ അനുമതി തേടാത്തത് സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു പ്രശാന്തിന്റെ വിശദീകരണം. പ്രതികളുടെ ഈ വാദങ്ങൾ തള്ളിക്കളഞ്ഞ അന്വേഷണ സംഘം, ഗൂഡാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അന്ന് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!