Trending

സ്ഥാപനങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകരെ വേർതിരിക്കരുത്’; മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധവുമായി കെയുഡബ്ല്യുജെ

തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ സംഭവത്തില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ). സ്ഥാപനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ വേര്‍തിരിച്ചു കാണാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കെയുഡബ്ല്യുജെ പ്രതികരിച്ചു.

ചോദ്യം ചോദിക്കുന്നവരെ അലങ്കോലപ്പെടുത്താന്‍ എത്തിയവരെന്ന് ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രി തിരുത്തണമെന്നും കെ യു ഡബ്ല്യു ജെ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വി ഡി സതീശന്‍ തന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട എംഡിഎംഎ കേസിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച ‘ദേശാഭിമാനി’ പത്രത്തിലെ മാധ്യമപ്രവര്‍ത്തകനോടാണ് വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ മര്യാദ പാലിക്കണമെന്നും, വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്താനാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘നിങ്ങളിനി മിണ്ടരുത്’ എന്ന് പറഞ്ഞ് അദ്ദേഹം ക്ഷുഭിതനായിരുന്നു.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് വാര്‍ത്താസമ്മേളനങ്ങളിലും പൊതുവേദികളിലും മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’, ‘മാറി നില്‍ക്ക്’ തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തി ക്ഷുഭിതനായ സംഭവങ്ങള്‍ ഏറെ വിവാദമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!