കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ജീവനക്കാരുടെ സംഘടനയാണ് ഓര്‍ഡിനന്‍സ് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഹരജി നല്‍കിയിരിക്കുന്നത്.
ശമ്പളം ഭരണഘടന നല്കുന്ന അവകാശമാണെന്നും ഈ അവകാശങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ തിരിച്ചു നല്‍കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ദുരന്തനിവാരണ നിയമപ്രകാരമാണ് ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ജീവനക്കാരുടെ സംഘടന ഹരജി നല്‍കിയത്.
പൊതുമേഖല, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം നിയമം ബാധകമാവും. ഇതോടെയാണ് എന്‍.ജി.ഒ അസോസിയേഷനും എന്‍.ജി.ഒ സംഘവും കോടതിയെ സമീപിച്ചത്.