Kerala News

ഇതര സംസ്ഥാനത്തെ മലയാളികൾ കേരളത്തിൽ എത്തി തുടങ്ങി

പാലക്കാട് : ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആദ്യ ഘട്ട മലയാളി സംഘം കേരളത്തിലെത്തി. രാവിലെ എട്ടോടെ വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയ നോർക്ക വഴി രജിസ്റ്റർ ചെയ്ത മലയാളികളാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. എല്ലാ സുരക്ഷാ ക്രമീകരങ്ങളും പാലിച്ചു കൊണ്ടാണ് ഇവർ സംസ്ഥാനത്തേക്ക് പ്രവേശിച്ചത്.

14 കൗണ്ടറുകളാണ്​ കേരളത്തിലേക്കുള്ള വാഹനങ്ങളുടെ പരിശോധിക്കാനായി ഒരുക്കിയത്​. ആരോഗ്യ പ്രവർത്തകരും പൊലീസും റവന്യു ഉദ്യോഗസ്ഥരും ചെക്​പോസ്​റ്റിൽ കർശനമായ പരിശോധന ഒരുക്കിയിട്ടുണ്ട്​.​പരിശോധനയിൽ രോഗ ലക്ഷണം കാണിക്കുന്നവരെ ആംബുലൻസിൽ ജില്ല ആശുപത്രിയിലേക്ക് ​നിരീക്ഷണ വാർഡിലേക്ക്​ മാറ്റും.

ആവശ്യമെങ്കിൽ അവരുടെ സ്രവം പരിശോധനക്കയച്ച്​ കൊറോണ കേസ്​ സെൻററിലേക്ക്‌ വിടാനാണ്​ തീരുമാനം. അല്ലാത്തവരെ വീടുകളിൽ കോറന്റൈനിൽ പാർപ്പിക്കും മുത്തങ്ങ, ഇഞ്ചിവിള, ആര്യങ്കാവ്​, കുമളി, മഞ്ചേശ്വരം ചെക്​പോസ്​റ്റുകളിലൂടെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന്​ മലയാളികൾ കേരളത്തിലെത്തുന്നത്‌. ഇവിടങ്ങളിലെല്ലാം ഹെൽപ്‌ ഡസ്‌കുകൾ സജ്ജീകരിച്ചിട്ടുണ്ട്‌.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!