കർഷകരെ പിന്തുണച്ച് ട്വീറ്റ് ; ഗ്രെറ്റ തന്‍ബര്‍ഗനെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്;പിന്നാലെ അടുത്ത ട്വീറ്റ്

0
204

ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗനെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 120 ബി, 153-എ എന്നിവ പ്രകാരമാണ് ദല്‍ഹി പൊലീസ് ഗ്രെറ്റയ്ക്കെതിരെ കേസെടുത്തത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.എന്നാൽ ഈ വാർത്ത പുറത്തു വന്നതിനു പിന്നാലെ അടുത്ത ട്വീറ്റുമായി ഗ്രെറ്റ രംഗത്തെത്തി.ഞാൻ ഇപ്പോഴും കർഷകരോടപ്പം നിൽക്കുന്നു എന്നാണ് ട്വീറ്റ് ചെയ്തത്

കര്‍ഷകപ്രതിഷേധത്തില്‍ പോപ് ഗായിക റിഹാന പ്രതികരിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗ്രെറ്റ തന്‍ബര്‍ഗും രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here