Kerala News

പ്രിയങ്കഗാന്ധി പ്രതിസന്ധികളില്‍ ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന നേതാവ്: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

നിലമ്പൂര്‍: പ്രിയങ്കഗാന്ധി പ്രതിസന്ധികളില്‍ ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന നേതാവാണെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ആശമാര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ ഓണസമ്മാനമായ ഓണക്കോടി വിതരണത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം ചുങ്കത്തറയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു.

ആശമാര്‍ക്ക് മാന്യമായ വേതനം നല്‍കുകയെന്നത് നാടിന്റെ കടമയാണെന്നും അതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ കൂടെയുണ്ടാകുമെന്നും പ്രിയങ്കഗാന്ധി ആശംസ സന്ദേശത്തില്‍ അറിയിച്ചു.

ചടങ്ങില്‍ കൊമ്പന്‍ ഷംസുദ്ധീന്‍ ആധ്യക്ഷം വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, വി.എ കരീം, കെ.ടി കുഞ്ഞാന്‍, എ.ഗോപിനാഥ്, എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ്, നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ്, എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തോപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!