News Sports

വീണ്ടും തലപ്പത്ത്; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ ഒന്നാമത്

ഐസിസി വര്‍ഷാവസാന ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി വീണ്ടും ഇന്ത്യ ഒന്നാമത്. 121 പോയിന്റോടെയാണ് 15 മാസങ്ങള്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഓസ്‌ട്രേലിയയെ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. അതേസമയം ഐസിസിയുടെ ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയും ചെയ്തു.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ റാങ്കിംഗിലെ കുതിപ്പ് ടീം ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഫൈനലില്‍ എതിരാളികള്‍ കൂടിയായ ഓസ്‌ട്രേലിയയെ പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ടെസ്റ്റ് ഫൈനല്‍ നടക്കുന്നത്.

ഇംഗ്ലണ്ടാണ് മൂന്നാം റാങ്കിംഗില്‍. സൗത്ത് ആഫ്രിക്ക നാലും ന്യൂസിലന്‍ഡ് അഞ്ചും സ്ഥാനങ്ങളിലാണുള്ളത്. പാകിസ്താന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവരാണ് ശേഷിക്കുന്ന റാങ്കുകളില്‍.

2020 മുതലുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് കണക്കാക്കിയത്. പുതിയ പട്ടിക ഇറങ്ങുന്നതിന് മുന്‍പ് 122 പോയിന്റാണ് ഓസ്‌ട്രേലിയയ്ക്ക് ഉണ്ടായിരുന്നത്. ഇന്ത്യക്ക് 119 പോയിന്റും. എന്നാല്‍ പുതിയ പട്ടികയില്‍ 2020 മേയ് മാസത്തിന് മുന്‍പുള്ള ടെസ്റ്റ് പരമ്പരകളിലെ ഫലങ്ങള്‍ ഒഴിവാക്കിയതോടെയാണ് ഇന്ത്യ 121 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓസ്‌ട്രേലിയയുടെ പോയിന്റ് 116 ആയി കുറയുകയും ചെയ്യുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!