പാലക്കാട്: പാലക്കാട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം. പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നഗരത്തിലെ സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴും അധ്യാപകനില്‍ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. രക്ഷിതാക്കളുടെ പരാതിയില്‍ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പാലക്കാട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ പീഡനം; പാഠപുസ്തകം വാങ്ങാനെത്തിയപ്പോള്‍ പ്രധാനധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

