യുദ്ധങ്ങൾക്കെതിരെ പ്രതിഷേധിച്ചും, യുദ്ധക്കെടുതി അനുഭവിക്കുന്ന കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആരാമ്പ്രം ജി എം യു പി സ്കൂൾ ഉർദു ക്ലബ്ബിൻ്റെയും, ജെ ആർ സി യുടെയും നേതൃത്വത്തിൽ പ്ലക്കാർഡുകളും, യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റൻ്റ് ഹരിദാസൻ പി കെ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി കൺവീനർമാരായ സുമ.കെ, ഹഫ്സ വി.ടി, എന്നിവർ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജയപ്രകാശ് പറക്കുന്നത്ത്, ഷീജ കെജി , ആബിദ പി ,റഹിയ .കെ, ആയിഷ.കെ , അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി
യുദ്ധവിരുദ്ധ കൂട്ടായ്മയാരുക്കി കുരുന്നുകൾ

