International News

ഇനി ‘ആപ്പിള്‍’ ഇല്ല; റഷ്യയിലെ വിൽപ്പന നിർത്തി വെച്ച് ആപ്പിൾ

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി’ എന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്.
കഴിഞ്ഞ ആഴ്ചയോടെ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾ റഷ്യയിലേക്ക് കയറ്റി അയക്കുന്നത് നിർത്തിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ആപ്പ് സ്റ്റേറിൽ നിന്ന് റഷ്യൻ മാധ്യമങ്ങളായ ആർടി ന്യൂസ്, സ്പുട്‌നിക് ന്യൂസ് ആപ്ലിക്കേഷനുകളും നീക്കം ചെയ്തിട്ടുണ്ട്.

റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപന നിർത്തണമെന്ന യുക്രൈന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി. ഈ വിലക്ക് റഷ്യൻ യുവതയെ കൂടി അധിനിവേശത്തിനെതിരെ ശബ്ദമുയർത്തുന്നതിലേക്ക് വഴിതെളിക്കുമെന്ന് യുക്രൈൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!