Trending

അദാനി വിഷയത്തിൽ പ്രക്ഷുബ്‌ധമായി സഭ;സുപ്രീം കോടതിയോ പാര്‍ലമെന്ററി സമിതിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷം

അദാനി ഗ്രൂപ്പ് ഓഹരി വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍. ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സഭാധ്യക്ഷന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷം ഇരുസഭയിലും ബഹളംവെച്ചു പ്രതിപക്ഷ ബഹളത്തിൽ ലോക് സഭയും, രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തിവെച്ചിരുന്നു.. സംയുക്ത പാർലമെൻററി സമിതിയോ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ജെപിസിയോ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ മേല്‍നോട്ടത്തിലോ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദൈനംദിന അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കണമെന്ന നിർദ്ദേശവും പ്രതിപക്ഷം മുന്നോട്ട് വെക്കുന്നു. സമ്പാദ്യം നിക്ഷേപിച്ചിരിക്കുന്ന പൊതുമേഖലാ ബാങ്കുകളും സ്ഥാപനങ്ങളും അദാനിക്ക് പണം നല്‍കിയിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ പരിഭ്രാന്തിയിലാണെന്ന് സമാജ് വാദി പാര്‍ട്ടി എം.പി. രാം ഗോപാല്‍ യാദവ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!