Kerala News

പ്ലസ് വണ്‍ പ്രവേശനം: വി.എച്ച്.എസ്.ഇ. രണ്ടാം അലോട്ട്മെന്റ് ഇന്ന്

ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇന്നുമുതൽ തന്നെ പ്രവേശനം നൽകി തുടങ്ങും. രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ ഒക്‌ടോബർ 5 വൈകിട്ട് 4ന് മുൻപായി സ്‌ഥിര/ താൽകാലിക പ്രവേശനം നേടേണ്ടതാണ്.അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇന്നുമുതൽ തന്നെ പ്രവേശനം നൽകി തുടങ്ങും. ഒന്നാം അലോട്ട്മെന്റ് പ്രകാരം ഇതുവരെ 15,521 കുട്ടികളാണ് പ്രവേശനം നേടിയത്. രണ്ടാം അലോട്ട്മെന്റിൽ 15,019 സീറ്റുകളിലേക്കാണ് പ്രവേശനം.

http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Higher Secondary (Vocational) Admission എന്ന ലിങ്കിലൂടെ പ്രവേശന വെബ് സൈറ്റിൽ പ്രവേശിച്ച് Second Allotment Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രസ്തുത ലിങ്കിൽ നിന്നു തന്നെ അലോട്ട്മെന്റ് ലെറ്റർ ലഭിക്കും. സെപ്റ്റംബർ 22 ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ പോർട്ടൽ വഴിയാണ് ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ 23നാണ് പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന നടപടികൾ ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പ്രവേശന നടപടികൾക്ക് വിദ്യാർത്ഥികൾ എത്തിച്ചേരേണ്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!