Kerala News

വടകരയും നേമവും വരുമ്പോൾ മാത്രമല്ല പാര്‍ട്ടി പുനഃസംഘടനാ ഘട്ടത്തിലും തന്നെ ഓര്‍ക്കണമെന്ന് കെ മുരളീധരന്‍

വടകരയും നേമവും വരുമ്പോൾ മാത്രമല്ല, പുനഃസംഘടനയുടെ കാര്യം വരുമ്പോഴും തന്നെ ഓര്‍ക്കണമെന്ന് വടകര എംപി കെ മുരളീധരന്‍ അഭിപ്രായം തേടണമെന്ന് ആഗ്രഹമുണ്ടെന്നും മുരളീധരൻ പറഞ്ഞു. പുന:സംഘടന വരുമ്പോൾ ഗ്രൂപ്പ് നോക്കരുത്. യുവാക്കാൾക്ക് പ്രാമുഖ്യം നൽകണം. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ല. പുന:സംഘടനയിൽ തന്‍റെ നിർദേശം സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു.

സംസ്ഥാനത്ത് വ്യവസായങ്ങൾ തകരുകയാണെന്നും സ്വർണ വ്യവസായം മാത്രമാണ് നടക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്‍റെ പരിഹാസം. സ്വർണ കേസിൽ സി പി എമ്മിന് ബന്ധമുണ്ട്. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും തമ്മിൽ കള്ളക്കടത്തിലും കുഴൽപ്പണ കേസിലും അന്തർധാരയുണ്ട്. കൊവിഡ് നിയന്ത്രണത്തിൽ സർക്കാർ പരാജയമാണെന്നും മുരളീധരൻ വിമർശിച്ചു.

ടി പി കേസിലെ പ്രതികൾക്ക് എല്ലാ സൗകര്യവും ജയിലിൽ ഒരുക്കുന്നുണ്ട്. ഇനി ജയിലിൽ നാരി കി പാനി മാത്രമാണ് അവർക്ക് നൽകാനുള്ളതെന്നും മുരളീധരൻ ആക്ഷേപിച്ചു. യു ഡി എഫ് കൺവീനർ സ്ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇതേ കുറിച്ച് തന്നോട് ചോദിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!