കുന്ദമംഗലം: കെ.എസ്.എഫ്.ഇ ഓഫീസിനോട് ചേര്‍ന്ന് കെട്ടിടത്തിന് മുകളിലുള്ള തേനീച്ചക്കൂട് കാല്‍നടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. കുന്ദമംഗലം എം എം എല്‍ പി സ്‌ക്കൂളിലേക്കുള്ള കുട്ടികളും, പൊതുവിതരണ കേന്ദ്രം, ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിലേക്കുള്ള വരും കടന്ന് പോകുന്ന വഴിയിലാണ് വലിയ തേനീച്ച കൂടുള്ളത്. ആറ് മാസമായി ഈ ഭാഗത്ത് തേനീച്ച ശല്യമുണ്ട്. രാവിലെയാണ് കാല്‍നടക്കാരും, സമീപത്തെ ഹോട്ടലിലുള്ളവരും ഏറെ പ്രയാസപ്പെടുന്നത്.