കോഴിക്കോട്: സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ ഹജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്ന ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ് നാളെ :
കുത്തിവെപ്പ് കോഴിക്കോട് ജില്ലയില്‍ 4 കേന്ദ്രങ്ങളിലായി 2-7-19 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ നടക്കുന്നതാണ്. എല്ലാ ഹാജിമാരും പൂരിപ്പിച്ച, ഡോക്ടര്‍ പരിശോധന പൂര്‍ത്തിയാക്കിയ OPD യുമായി എത്തിച്ചേരേണ്ടതാണ്.
കേന്ദ്രങ്ങള്‍.
1-കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ (കോഴിക്കോട്, ബേപ്പൂര്‍, കുന്നമംഗലം, എലത്തൂര്‍ മണ്ഡലങ്ങള്‍ )
2-താമരശ്ശേരി താലൂക് ഹോസ്പിറ്റല്‍ (കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി മണ്ഡലങ്ങള്‍ )
3-കൊയിലാണ്ടി താലൂക് ഹോസ്പിറ്റല്‍
(കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങള്‍ )
4-വടകര ജില്ലാ ഹോസ്പിറ്റല്‍
(വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങള്‍ )
3500 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും കുത്തിവെപ്പ് എടുക്കേണ്ടതാണ്.