കുന്ദമംഗലം : മാവോയിസ്റ്റ്കളെന്നു സംശയിക്കുന്ന പരിയങ്ങാട് താമസിക്കുന്ന വയനാട് സ്വദേശികളുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്. മൂന്ന് മോവോയിസ്റ്റുകൾ ഒളിച്ചു താമസിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന. ട്യൂഷൻ സെന്റർ നടത്തുന്ന ബിജിത്ത്, എൽദോ എന്നിവരുടെ താമസ സ്ഥലെത്തിയാണ് പോലീസ് പരിശോധന നടത്തിയത്. പെൻഡ്രൈവ് മുതലായ ചില രേഖകൾ ലഭ്യമായതായാണ് വിവരം. നിലവിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്.
വയനാട് സ്വദേശികളോടൊപ്പം , പാലക്കാട് നിന്നും മറ്റൊരു വ്യക്തിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇയാൾ ലോക്ക് ഡൗണിനെ നാട്ടിലേക്ക് മടങ്ങിയെന്നാണ് വിവരം. നേരത്തെ പ്രദേശത്തെ വായനശാലയുടെ അടുത്ത കെട്ടിടത്തിൽ ട്യൂഷൻ സെന്റർ നടത്തിയ ഇവരുടെ പ്രവർത്തനത്തിൽ സംശയം തോന്നിയ ആളുകൾ സ്ഥാപനം പൂട്ടിച്ചിരുന്നു ഇതിനെ തുടർന്ന് മറ്റൊരിടത്ത് ട്യൂഷൻ സെന്റർ ആരംഭിക്കുകയായിരുന്നു.

