Kerala

കല്ലറയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടത് അയല്‍വാസികള്‍

തിരുവനന്തപുരം: കല്ലറയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കൊടംമ്പ്‌ലാച്ചി കുഴിയില്‍ വീട്ടില്‍ കൃഷ്ണന്‍ ആചാരി (63) വസന്തകുമാരി (58) എന്നിവരെയാണ് വീട്ടിലെ കുളിമുറിയിലും ശുചിമുറിയിലുമായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും മകന്‍ സജിക്കൊപ്പമായിരുന്നു താമസം. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി സജി കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടില്‍ പോയ സമയത്താണ് ഇവര്‍ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ 8 മണിക്ക് മകന്‍ സജി പിതാവിനെ ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കാതെ വന്നതോടെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കൃഷ്ണന്‍ ആചാരിയെ ശുചി മുറിയിലും വസന്തകുമാരിയെ സമീപത്തെ കുളിമുറിയിലും തുടങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാങ്ങോട് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!