National

തമിഴ്നാട്ടിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

തമിഴ്നാട്ടിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ദാരുണസംഭവം ഉണ്ടായത്. 2 സ്ത്രീകളും 2 പെൺകുട്ടികളും അടക്കം 4 പേരാണ് ​ദുരന്തത്തിനിരകളായത്. ശാന്തി( 75), മരുമകൾ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. രാത്രിയിൽ ഉറക്കത്തിനിടയിൽ ആണ് സംഭവം നടന്നത്. ഇന്ന് രാവിലെ അടുത്ത വീടിന്റെ ടെറസിൽ കയറിയ ആളാണ്‌ മേൽക്കൂര തകർന്ന് കിടക്കുന്നത് കണ്ടത്. ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു. 51 വർഷം പഴക്കമുള്ള വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!