പുനഃചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങൾ കൈമാറുന്നതിന് കരാർ ഒപ്പുവച്ചു
പുഃനചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങൾ കൈമാറുന്നതിനായി ക്ലീൻ കേരള കമ്പനിയും ജിയോ സൈക്കിൾ ഇന്ത്യയും തമ്മിൽ കരാർ ഒപ്പിട്ടു. തദ്ദേശ സ്വയംഭരണമന്ത്രി എ.സി.മൊയ്തീന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കരാറുകൾ കൈമാറി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാലിന്യ സംസ്കരണമേഖലയിൽ സംസ്ഥാനം നല്ല രീതിയിൽ മുന്നോട്ട് പോയതായി മന്ത്രി പറഞ്ഞു. പുനരുപയോഗ, പുനഃചക്രമണ സാധ്യതയില്ലാത്ത മാലിന്യങ്ങൾ സംസ്കരിക്കാൻ പുതിയ മാർഗങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ പി. കേശവൻ നായരും ജിയോ […]
