യൂസുഫ് കാരന്തൂരിന് നാടിന്റെ സ്‌നേഹാദരം പരിപാടി 13 ാം തിയ്യതി വൈകീട്ട് 3 മണി മുതല്‍
കുന്ദമംഗലം: വോളിബോള്‍ രംഗത്ത് കരുത്തുറ്റ പ്രകടനങ്ങള്‍ കാഴ്ച വെക്കുകയും ദേശീയ അന്തര്‍ ദേശീയ തലത്തില്‍ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്ത കുന്ദമംഗലത്തിന്റെ അഭിമാനമായ കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബിലെ യൂസുഫിനെ നാട്ടുകാര്‍ ആദരിക്കുന്നു. പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്തിന് ശേഷം പൂര്‍ണമായും വോളിബോളിന് വേണ്ടി ചിലവഴിക്കുന്നതിന് പ്രോത്സാഹനമായും കഴിഞ്ഞ കാലത്തെ മികവുറ്റ പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ടുമാണ് നാട്ടുകാരുടെ ആദരം. പതിമൂന്നാം തിയ്യതി വൈകുന്നേരം മൂന്ന് മണിക്ക് വീട്ടില്‍ നിന്നും ശിഷ്യാന്മാരോടൊപ്പം ഗ്രൗണ്ടിലേക്ക് ആനയിക്കുകയും ഗ്രൗണ്ടില്‍ വെച്ച് സ്‌നേഹവിരുന്നും ഇതിന്റെ […]