വനിത ടി20 ലോകകപ്പ്; സെമി ഉറപ്പിച്ച് ഇന്ത്യ
വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 133 റണ്‍സാണ് നേടിയത്. മികച്ച ഫോം തുടരുന്ന കൗമാര താരം ഷഫാലി വര്‍മ്മയാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. നാല് ഫോറും മൂന്ന് സിക്സുമടക്കം 46 റണ്‍സാണ് ഷഫാലി നേടിയത്. താനിയ ഭാട്യ 25 റണ്‍സ് നേടി. സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും വീണ്ടും നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ […]
