വയനാട്ടില്‍ പുനരധിവാസപദ്ധതി നടപ്പിലാക്കണം; ഡോ.ഹുസൈന്‍ മടവൂര്‍
കല്പറ്റ : വയനാട്ടില്‍ ഉരുപൊട്ടലുണ്ടായ സ്ഥലങ്ങളില്‍ വീടും കച്ചവട തൊഴില്‍ മാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസപദ്ധതി നടപ്പിലാക്കലാണ് ഏറ്റവും അത്യാവശ്യമെന്ന് കേരള നദ് വതുല്‍ മുജാഹിദീന്‍ ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇതിനായി കെ. എന്‍. എം പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഉടന്‍ ആവശ്യമായ അടിയന്തിര സഹായങ്ങളെല്ലാം സര്‍ക്കാറും സന്നദ്ധ സംഘങ്ങളും ചെയ്ത് വരുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിനുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സേവനം ചെയ്യുന്ന ഐ. എസ്.എം ഈലാഫ് പ്രവര്‍ത്തകരും വയനാട്ടിലെ കെ .എന്‍ . […]









