Kerala News

വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

  • 25th October 2023
  • 0 Comments

തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്.ഐ.സി.എം.ആർ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐ.സി.എം.ആർ അറിയിച്ചത്.ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും […]

Kerala News

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2nd October 2023
  • 0 Comments

വയനാട്ടിലെ തലപ്പുഴയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ സ്വദേശി ജോണിയുടെ വീട്ടിൽ ഞായറാഴ്ച വെെകീട്ട് 7.15-ഓടെയാണ് സംഘം എത്തിയത്. അഞ്ച് പേരടങ്ങുന്ന സായുധസംഘമാണ് ഇന്നലെ വീട്ടിലെത്തിയത്. 10.15 വരെ ഇവര്‍ ജോണിയുടെ വീട്ടിൽ തങ്ങുകയുംമൊബൈല്‍ ചാര്‍ജ് ചെയ്യുകയും പത്രങ്ങൾ വായിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വയനാട് കമ്പമല എസ്റ്റേറ്റിലെ കേരള വനംവകുപ്പിന്റെ ഓഫീസ് അഞ്ചംഗ സായുധസംഘം തല്ലിതകര്‍ത്തിരുന്നു. ഇതേ സംഘമാണ് ഇന്നലെ ജോണിയുടെ ജോണിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്.

Kerala News

വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസിൽ യുഎപിഎ ചുമത്തി

  • 29th September 2023
  • 0 Comments

വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസിൽ യുഎപിഎ ചുമത്തി. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തിൽ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപി മൊയ്തീൻ, സോമൻ, സന്തോഷ്, വിമൽകുമാർ, മനോജ് എന്ന ആഷിക് എന്നിവരെയാൻ തിരിച്ചറിഞ്ഞത്. വിമൽകുമാർ തമിഴ്‌നാട് സ്വദേശി സ്വദേശിയെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പാണ് തൃശൂർ വിയ്യൂർ സ്വദേശിയായ മനോജ് സംഘത്തിന്റെ ഭാഗമായത്. ഇതേ സംഘം ആഴ്ചകൾക്ക് മുമ്പ് കേളകം, ആറളം എന്നിവിടങ്ങളിലുമെത്തിയതായി പൊലീസ് വ്യക്തമാക്കി. മാവോയിസ്റ്റുകൾക്കായി […]

National News

പ്രതിസന്ധികളിൽ പിന്തുണച്ച മണ്ഡലം;ലോക്സഭാ തെരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിക്ക് പുറമെ വയനാട്ടിൽ നിന്നും മത്സരിക്കുമെന്ന് കോൺഗ്രസ്

  • 20th August 2023
  • 0 Comments

പ്രതിസന്ധി ഘട്ടങ്ങളിൽ രാഹുൽ ഗാന്ധിയെ വയനാട് പിന്തുണച്ചുവെന്നും അതിനാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയ്ക്ക് പുറമെ വയനാട് നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. കഴിഞ്ഞ തവണ വയനാട്ടിലും അമേഠിയിലും മത്സരിച്ച രാഹുൽഗാന്ധി വയനാട്ടിൽ വിജയം കരസ്ഥമാക്കിയെങ്കിലും അമേഠിയിൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് 55,000-ഓളം വോട്ടിന് പരാജയപ്പെടുകയായിരുന്നു. നേരത്തെ, രാഹുൽ അമേഠിയില്‍നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, അമേഠി പ്രതീക്ഷയുള്ള സീറ്റാണെ്. എന്നാൽ പ്രതിസന്ധിഘട്ടത്തിൽ […]

Kerala kerala politics

എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി നാളെ കേരളത്തിലേക്ക്

  • 11th August 2023
  • 0 Comments

എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി നാളെ കേരളത്തിലെത്തും. നാളെ ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. പുതുപ്പള്ളിയിലേക്ക് രാഹുലിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം ഉണ്ടാവുമോ എന്നും ആകാംക്ഷയുണ്ട്. അപകീര്‍ത്തി കേസിനെ തുടര്‍ന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടതോടെ ഇടക്കാലത്തേക്ക് വയനാടിന് എംപിയില്ലാത്ത അവസ്ഥയായിരുന്നു. സുപ്രീംകോടതിയില്‍ നേടിയ വിജയത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായ രാഹുല്‍ ഇത്തവണ വയനാട്ടിലേക്ക് എത്തുന്നത്. കല്‍പ്പറ്റയില്‍ പൊതു സമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. സാധാരണ രാഹുല്‍ എത്തുമ്പോള്‍ കല്‍പ്പറ്റ നഗരത്തില്‍ […]

Kerala

രാഹുലിൻ്റെ ഭാഷ അങ്ങേയറ്റം മോശം, ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ കാരണം വയനാടിനെക്കുറിച്ചുള്ള ആശങ്ക; ഹരീഷ് സാൽവെ

  • 8th August 2023
  • 0 Comments

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ. മോദി സമൂഹത്തോടുള്ള അനാദരവാണ് രാഹുലിന്റെ പരാമർശം. കോൺഗ്രസ് നേതാവ് ഉപയോഗിച്ച ഭാഷ അത്യന്തം അപലപനീയമാണ്. ശിക്ഷാവിധി സസ്‌പെൻഡ് ചെയ്യാനുള്ള സുപ്രീം കോടതി തീരുമാനം കേസിന്റെ മെറിറ്റ് കൊണ്ടല്ല, മറിച്ച് രാഹുലിൻ്റെ മണ്ഡലത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലമാണെന്നും ഹരീഷ് സാൽവെ. ‘ഒരു പൊതുപ്രവർത്തകനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് രാഹുൽ നടത്തിയത്. രാഹുലിനെപ്പോലൊരാളിൽ നിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. രാഹുൽ ഗാന്ധി കുറ്റക്കാരനാണോ അല്ലയോ എന്നതല്ല വിഷയം. […]

Kerala News

അപകട ശേഷം നിർത്താതെ പോയ സ്‌കൂട്ടറിൽ നിന്ന് കഞ്ചാവ് പിടികൂടി

  • 20th July 2023
  • 0 Comments

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ സ്‌കൂട്ടറിൽ നിന്ന് കഞ്ചാവ് പിടികൂടി. വയനാട്, പുൽപള്ളി മുള്ളന്‍കൊല്ലിയിലാണ് സംഭവം. സ്‌കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് വച്ച അരക്കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ സ്കൂട്ടറില്‍ വന്ന രണ്ട് യുവാക്കളെ പിടികൂടി. കേരള – കര്‍ണാടക അതിര്‍ത്തിയായ പെരിക്കല്ലൂര്‍ ഭാഗത്തുനിന്ന് കഞ്ചാവുമായി വരികയായിരുന്നു സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കള്‍. സംഭവത്തില്‍ മാനന്തവാടി താഴയങ്ങാടി കിഴക്കേതില്‍ ബിനോയി (21), പനമരം കാരപ്പറമ്പില്‍ അശ്വിന്‍ (22) എന്നിവരെ അറസ്റ്റു ചെയ്തു. […]

Kerala News

വിദ്യാർത്ഥികൾ നേരിട്ട് പരാതി നൽകി; കായികാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

  • 12th July 2023
  • 0 Comments

വയനാട്ടിൽ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. മേപ്പാടി ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകൻ പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് പിടിയിലായത്. വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞതിന് പിന്നാലെ നാല് സ്കൂൾ വിദ്യാർത്ഥിനികൾ സ്റ്റേഷനിൽ നേരിട്ടത്തി എസ് എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നു. വിശദ മൊഴി എടുത്തതിന് ശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുകയും സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടുകയും ചെയ്യും . മുമ്പ് […]

National News

അയോഗ്യതാ നടപടിക്ക് ശേഷം രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും; കൂടെ പ്രിയങ്കയും

  • 10th April 2023
  • 0 Comments

ആയയോഗ്യനാക്കപ്പെട്ടതിന് ശേഷം തന്റെ മണ്ഡലമായിരുന്ന വയനാട്ടിലെ വോട്ടർമാരെ കാണാൻ രാഹുൽ ഗാന്ധി നാളെ കൽപ്പറ്റയിലെത്തും.രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്കാഗാന്ധിയും റോഡ്ഷോയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു സത്യമേവ ജയതേ എന്ന പേരിൽ പതിനായിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ്ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. റോഡ്ഷോയ്ക്ക് ശേഷം കല്‍പ്പറ്റ എം പി ഓഫീസിന് മുന്‍വശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ […]

Kerala

രാഹുലിന് ‘കട്ട സപ്പോർട്ട്’: വയനാട്ടിൽ അണയാതെ പ്രതിഷേധം

  • 28th March 2023
  • 0 Comments

കൽപ്പറ്റ: രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതാ നടപടിയിൽ വയനാട്ടിൽ പ്രതിഷേധം തുടരുന്നു. ‘രാജ്യത്തിനൊപ്പം രാഹുലിനൊപ്പം’ എന്ന സന്ദേശവുമായി വയനാട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി കൽപ്പറ്റ ടൗണിൽ ‘സമരരാത്രി’ എന്ന പേരിൽ മാർച്ച് സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കൽപ്പറ്റ പിണങ്ങോട് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി എച്ച്ഐഎം യുപി സ്കൂൾ പരിസരത്ത് സമാപിച്ചു. പന്തം കൊളുത്തി നടത്തിയ പ്രകടനത്തിന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ […]

error: Protected Content !!