Kerala

സർക്കാരിന്റെ നെറികേടുകൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കണ്ടു; വയനാട്ടിൽ ജനങ്ങൾ യുഡിഎഫിന് ഒപ്പമെന്ന് ടി സിദ്ദിഖ്

  • 10th November 2022
  • 0 Comments

കൽപ്പറ്റ: വയനാട്ടിൽ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി നിൽക്കുന്നതിന് തെളിവാണ് കണിയാമ്പറ്റ ചിത്രമൂല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയമെന്ന് ടി സിദ്ദിഖ് എംഎൽഎ. സിപിഐഎമ്മിന്റെ കുത്തക സീറ്റാണ് യുഡിഎഫിലെ മുസ്ലിം ലീഗ്‌ സ്ഥാനാർത്ഥി കമ്മിച്ചൽ റഷീദ്‌ പിടിച്ചെടുത്തത്‌. ഭരണത്തിലിരിക്കുന്ന എൽഡിഎഫിന്റെ നെറികേടുകൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമായാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കണ്ടതെന്ന് എംഎൽഎ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. വയനാട്ടിലെ മെഡിക്കൽ കോളേജ്‌ മടക്കി മലയിൽ നിന്ന് കണ്ണൂർ അതിർത്തിയിൽ കൊണ്ട്‌ വച്ച സിപിഐഎമ്മിനുള്ള താക്കീത്‌ കൂടിയാണ് ഈ വിജയം. വന്യമൃഗ ശല്യവുമായി […]

Kerala News

വയനാട്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ ആക്രമണം;ഒരു മരണം 18 പേര്‍ ചികിത്സയില്‍

  • 22nd October 2022
  • 0 Comments

വയനാട് തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു.വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന അച്ചൂരിലെ തേയില തോട്ടത്തിൽ വച്ചാണ് കടന്നല്‍കുത്തേറ്റത്.പൊഴുതന തേവണ സ്വദേശി ടി. ബീരാന്‍ കുട്ടി(65)യാണ് മരിച്ചത്. കടന്നലിന്‍റെ കുത്തേറ്റ് പരിക്കേറ്റ് പതിനെട്ടോളം തൊഴിലാളികൾ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് തൊഴിലാളികളെ വൈത്തിരി താലൂക് ആശുപത്രിയിയിലും ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചത്

National News

കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയില്‍ തൃപ്തിയുള്ളവര്‍ തനിക്ക് വോട്ടുചെയ്യേണ്ടെന്ന് തരൂര്‍,വയനാട്ടില്‍ തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം

  • 13th October 2022
  • 0 Comments

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.2014, 2019 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ച വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റമാണ് താന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ പാര്‍ട്ടിയില്‍ കുറേയേറെ ന്യൂനതകള്‍ നിലനില്‍ക്കുന്നതായും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.ഖാര്‍ഗെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ലെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും ചില നേതാക്കള്‍ അത്തരത്തിലല്ല […]

Kerala News

എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് 50 ലക്ഷം;കോടതിയിലെത്തിയപ്പോൾ 40,അന്വേഷണം

  • 12th October 2022
  • 0 Comments

എക്സൈസ് വകുപ്പ് പിടിച്ചെടുത്ത 50 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ അപ്രത്യക്ഷമായതായി പരാതി.തോല്‍പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കഴിഞ്ഞ ശനിയാഴ്ച്ച അമ്പതുലക്ഷംരൂപ പിടികൂടിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോകുന്ന കോൺട്രാക്ട് കാരിയേജ് ബസിലെ യാത്രക്കാരനായ തമിഴ്വാട് മധുര സ്വദേശി വിജയ്ഭാരതി (40) യില്‍ നിന്നു൦ മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വെച്ച അരക്കോടി രൂപയുടെ കുഴൽപ്പണ൦ പിടിച്ചെടുത്തത്. പിടികൂടിയ പണം അരക്കോടിയെന്നാണ് എക്‌സൈസ് കോടതിയെ അറിയിച്ചത്. ഇതുതന്നെയാണ് മാധ്യമങ്ങള്‍ക്കും നല്‍കിയ […]

Kerala News

അമ്പലവയലിൽ വിദ്യാർഥിനികളെ ജീപ്പിൽ തൂങ്ങി നിർത്തി കൊണ്ടുപോയ സംഭവം;അന്വേഷണം,നടപടി

  • 26th August 2022
  • 0 Comments

വയനാട് അമ്പലവയലിൽ ജീപ്പിൽ തൂങ്ങി നിന്ന് സ്കൂൾ വിദ്യാർത്ഥികളെ അപകടരമാംവിധം കൊണ്ടുപോയ സംഭവത്തിൽ വാഹനം മോട്ടോർ വെഹിക്കിൾ വിഭാഗം കസ്റ്റഡിയിൽ എടുത്തു.വ്യാഴാഴ്ച വൈകിട്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനികളെയാണ് ജീപ്പിൽ യാത്ര ചെയ്യിപ്പിച്ചത്. ജീപ്പിനു പുറകിൽ മൂന്നു വിദ്യാർഥിനികൾ തൂങ്ങിനിൽക്കുന്നത് വിഡിയോയിൽ കാണാം.അമ്പലവയലിൽ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തിലാണ് ജീപ്പിൽ സാഹസിക യാത്ര ചെയ്യാൻ അനുവദിച്ചത്. വിഷയത്തിൽ ബത്തേരി ആർടിഒ, രേഖകൾ പരിശോധിച്ച് തുടർനടപടിയെടുക്കുമെന്ന് അറിയിച്ചു.

Kerala News

ആഫ്രിക്കന്‍ പന്നിപ്പനി; രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പന്നികളെ കൊന്നൊടുക്കും

  • 23rd July 2022
  • 0 Comments

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളേയും കൊന്നൊടുക്കും. ഇതിന്റെ ഭാഗമായി പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ ചെക് പോസ്റ്റില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. കൊന്നൊടുക്കുന്നവയെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്‌കരിക്കുന്നത്. പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ജാഗ്രതാ […]

Kerala News

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; വളര്‍ത്തുനായയെ കൊന്നു

  • 14th July 2022
  • 0 Comments

വയനാട് ബത്തേരിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദന്‍വാലി എസ്റ്റേറ്റിലെ തൊഴിലാളിയുടെ വളര്‍ത്തുനായയെ കടുവ ആക്രമിച്ചുകൊന്നു. കടുവ ഇറങ്ങിയതിന്റെ വിഡിയോ പുറത്തുവന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇവിടെ കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം കടുവ എത്തിയത്. സ്റ്റേറ്റിലെ തൊഴിലാളിയുടെ നായയെ കടിച്ചെടുത്ത് ചെടികള്‍ക്കുള്ളിലേക്കു മറഞ്ഞ കടുവ, അവിടെവച്ചാണ് നായയെ കൊന്നത്. നായയുടെ ജഡം തൊഴിലാളികള്‍ പിന്നീട് കണ്ടെടുത്തിരുന്നു.

Kerala News

ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല;മറ്റാരോ…കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

രാഹുൽഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്. ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന് പൊലീസ് കണ്ടെത്തല്‍. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് ഫോട്ടോഗ്രാഫറുടെ ചിത്രവും മൊഴിയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.ആക്രമണം നടത്തിയ എസ്എഫ്‌ഐക്കാര്‍ പോയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് അടിച്ച് തകര്‍ത്ത ശേഷം രാഹുലിന്റെ ചിത്രവും […]

Kerala News

ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചു പുലര്‍ത്തുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

വയനാട്ടില്‍ എംപി ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചുപുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കല്‍പറ്റയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച എംപി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. എന്റെ ഓഫീസ് എന്നതിലുപരി വയനാട്ടുകാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നതിനുള്ള ഓഫീസ് ആണിത്. അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരവാദരഹിതമായാണ് അവര്‍ ഇത്തരമൊരു ആക്രമണം നടത്തിയത്. അതില്‍ എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. അവര്‍ അതിന്റെ അനന്തരഫലങ്ങള്‍ ചിന്തിക്കാതെയായിരിക്കാം അവര്‍ […]

Kerala News

3 ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍,വിവിധ പരിപാടികളിൽ പങ്കെടുക്കും സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കേരളത്തിലെത്തി.നിലവിലെ സംഘർഷസാധ്യതകൾ കണക്കിലെടുത്ത് വലിയ സുരക്ഷയാണ് രാഹുൽ ​ഗാന്ധിക്കായി ഒരുക്കിയിരിക്കുന്നത്.വയനാട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.വ‌യനാട്ടിൽ ഇന്ന് നാല് പരിപാടികളിലാണ് രാഹുൽ ​ഗാന്ധി പങ്കെടുക്കുക. എല്ലാ പരിപാടികളിലും പൊലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് വയനാട് […]

error: Protected Content !!