Kerala News

വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; 16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 27th June 2022
  • 0 Comments

വയനാട് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാവിലെ അസംബ്ലി നടന്ന സമയത്ത് കുട്ടികള്‍ തല കറങ്ങി വീഴുകയായിരുന്നു. കുട്ടിള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ എന്താണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. സ്‌കൂളിലുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച മറ്റ് കുട്ടികള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. […]

Kerala News

‘എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും’ വെല്ലുവിളിച്ച് കെ.ആര്‍. അവിഷിത്ത്

  • 25th June 2022
  • 0 Comments

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, മാര്‍ച്ചിനെ ന്യായീകരിച്ച് എസ്എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ ആര്‍ അവിഷിത്ത്. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്എഫ്‌ഐ എന്തിന് ഇടപെടണം എന്നു ചോദിക്കുന്നവരോട്, ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ SFI യുടെ കൂടെ വിഷയമാണ് എന്ന് അവിഷിത്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍, കേരളത്തിലെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ […]

Kerala News

ചുമരിലായിരുന്ന ഗാന്ധി എപ്പോഴാണ് തറയിലായത്,പുറത്തിറക്കിവിടും. മര്യാദയ്ക്ക് ഇരുന്നോണംമാധ്യമ പ്രവർത്തകനോട് പൊട്ടിത്തെറിച്ച് വി.ഡി സതീശൻ,

  • 25th June 2022
  • 0 Comments

എംപി ഓഫീസ് അക്രമിക്കപ്പെട്ട ഉടന്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലായിരുന്നുവെന്നും പിന്നീട് നിലത്തിട്ടതാണെന്നുമുള്ള ഇടത് ആരോപണം സംബന്ധിച്ച ചോദ്യത്തിന് ക്ഷുഭിതനായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ.ദേശാഭിമാനി ലേഖകൻ ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ടത് ആരെന്ന് ചോദിച്ചതോടെയാണ് ബഹളമുണ്ടായത്.ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖടക്കമുള്ള ആളുകളും ഒരു സംഘം മാധ്യമപ്രവർത്തകരും തമ്മിൽ വാക്കുതർക്കമായി.ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണോ എന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന്‍ ചോദിച്ചു. ‘ണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ഇതുപോലോത്ത ചോദ്യങ്ങള്‍ ചോദിക്കേണ്ട. […]

Kerala News

എംപി ഓഫീസ് അക്രമത്തിൽ 19 പേര്‍ അറസ്റ്റില്‍,പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്,മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും

  • 25th June 2022
  • 0 Comments

രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റിൽ.എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായി പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ട്. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം. കൽപ്പറ്റയിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും […]

Kerala News

ജനകീയ ഹോട്ടലിൽ കുറഞ്ഞ വിലക്ക് ഭക്ഷണം; വെള്ളമെടുക്കുന്ന കിണർ അശുദ്ധമാക്കിയ ഹോട്ടലുടമ അറസ്റ്റിൽ

  • 18th March 2022
  • 0 Comments

വയനാട് വെണ്ണിയോട് ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ സ്വന്തം ഹോട്ടലില്‍ കച്ചവടം കുറഞ്ഞതിന് പ്രതികാരമായി ജനകീയ ഹോട്ടലുകാര്‍ വെള്ളം എടുക്കുന്ന കിണറിലെ ജലം ഉപയോഗ ശൂന്യമാക്കി ഹോട്ടലുടമ.സംഭവത്തിൽ ജനകീയ ഹോട്ടലിനോട് ചേര്‍ന്ന് ഹോട്ടല്‍ നടത്തിയിരുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് ബാണപ്രവന്‍ മമ്മൂട്ടി എന്ന അന്‍പത്തിയെട്ടുകാരൻ പിടിയിലായി . ഇന്നലെ രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുത്തപ്പോള്‍ സോപ്പുപൊടിയുടെ രൂക്ഷമായ മണം അനുഭവപ്പെടുകയും കുടിവെള്ളം പതയുന്നതായും കണ്ടത് . വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലര്‍ത്തിയതാണോയെന്ന ആശങ്കയും […]

Kerala News

വയനാട്ടിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മകന്‍ തൂങ്ങിമരിച്ചു

  • 26th February 2022
  • 0 Comments

വയനാട് അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ തൂങ്ങിമരിച്ചു. വൈത്തിരിയിലാണ് സംഭവം. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്. സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്. ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മകന്‍ മഹേഷിന്റെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിലുമായിരുന്നു. മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കഴുത്ത് ഞെരിച്ചാണ് ശാന്തയെ കൊലപ്പെടുത്തിയത്. വൈത്തിരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട് . കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് […]

Kerala News

തലയിൽ ഷാൾ ധരിച്ചു; വയനാട്ടിൽ വിദ്യാര്‍ത്ഥിനിയെ ക്ലാസിൽ കയറ്റാതെ പ്രധാന അധ്യാപിക

  • 20th February 2022
  • 0 Comments

തലയില്‍ ഷാള്‍ ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസിൽകയറ്റാതെ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂള്‍ പ്രധാന അധ്യാപിക. വിഷയത്തില്‍ സമവായത്തിനെത്തിയ വിദ്യാര്‍ത്ഥിനിയുടെ പിതാവിനോട് കുട്ടി സ്‌കൂളില്‍ ഇത്തരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഷാള്‍ ധരിക്കുന്നതും കൈയിറക്കമുള്ള ഇന്നര്‍ ധരിക്കുന്നതും സ്‌കൂളിന്റെ യൂണിഫോം അല്ലെന്നും പ്രധാന അധ്യാപിക പറയുന്നു.അധ്യാപികയും പിതാവും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷാളിട്ടു മാത്രമാണ് കുട്ടിയെ ഇത്രയും കാലം സ്‌കൂളില്‍ അയച്ചതെന്നും എന്താണ് ഇപ്പോള്‍ നിയമ പ്രശ്‌നമുണ്ടായതെന്നും പിതാവ് ചോദിക്കുന്നുണ്ട്. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് […]

Kerala News

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ കടുവ കുഞ്ഞ് കുഴിയിൽ വീണു;അമ്മക്കടുവയ്ക്കായി തെരച്ചില്‍

  • 18th February 2022
  • 0 Comments

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ കടുവ കുഞ്ഞ് ആഴമുള്ള കുഴിയിൽ വീണു. ബത്തേരി മന്ദംകൊല്ലിയിലെ ആൾപ്പാർപ്പമില്ലാത്ത ഷെഡിനു സമീപത്തു സെപ്റ്റിക് ടാങ്കിനായി നിർമിച്ച കുഴിയിലാണ് ആറ് മാസം പ്രായമായ കടുവ കുഞ്ഞ് വീണത്.വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ മയക്കുവെടിവച്ച് വലയിലാക്കി രക്ഷിച്ചു. അമ്മ കടുവയെ കണ്ടെത്തി കടുവ കുഞ്ഞിനെ വനത്തിൽ തിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങിയെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പെൺകടുവ അകപ്പെട്ടത്. തള്ളക്കടുവയ്ക്കൊപ്പം നടക്കവെയാണു കുട്ടിക്കടുവ കുഴിയിൽ വീണതെന്ന് കരുതുന്നു. തള്ളക്കടുവയുടെ അലർച്ച […]

Kerala News

കൂട്ടില്‍കുടുങ്ങാതെ, ആനകളുടെ കാവലും മറികടന്ന് കടുവ;18 ദിവസമായിട്ടും പിടികൂടാനായില്ല നാട്ടുകാരുടെ പ്രതിഷേധം ഉന്തുംതള്ളും

  • 17th December 2021
  • 0 Comments

വയനാട് കുറുക്കന്‍മൂലയിലിറങ്ങിയ കടുവയെ പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയെത്തുവെന്ന് പറഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവേ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ രാത്രി കടുവ ഇറങ്ങിയപ്പോള്‍ വേണ്ടരീതിയില്‍ തിരച്ചില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കും വനപാലകര്‍ക്കും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. രാത്രിയില്‍ തിരച്ചില്‍ നടത്തുന്നതും മയക്കുവെടി വെക്കുന്നതും അപകടകരമാണെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന്നാണ് […]

Kerala News

കുറുക്കൻമൂലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയുടെ ചിത്രം പുറത്ത് വിട്ട് വനം വകുപ്പ്;വ്യാപക തെരച്ചിൽ;കഴുത്തിൽ ആഴത്തിൽ മുറിവ്, പുതിയ കാല്‍പ്പാടുകള്‍

  • 15th December 2021
  • 0 Comments

മാനന്തവാടി കുറുക്കൻമൂലയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരവേ ഇന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി.കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.അതേസമയം ഭീതിയിലാഴ്ത്തിയാ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് പുറത്തുവിട്ടത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവയുള്ളത് . കുറുക്കൻമൂലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ഇതുവരെ 15 ഓളം മൃഗങ്ങളെയാണ് കൊന്നത്. മുറിവേറ്റ കടുവ കാട്ടിൽ ഇരതേടാൻ കഴിയാതെ നാട്ടിലേക്ക് ഇറങ്ങിയതാണെന്നാണ് ഇപ്പോഴത്തെ നിഗമനം. […]

error: Protected Content !!