Kerala kerala

ഉരുള്‍ പൊട്ടല്‍ ദുരന്തം; രേഖകള്‍ വീണ്ടെടുക്കാം

  • 4th August 2024
  • 0 Comments

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടികളാകുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവടങ്ങളിലും അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 8086983523, 9496286723, 9745424496, 9447343350, 9605386561.

Kerala kerala

അതിജീവനം: വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

  • 4th August 2024
  • 0 Comments

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കര്‍മ്മനിരതമാവുകയാണ് തദ്ദേശസ്വയംഭരണ വകുപ്പ്. ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഏകോപനത്തില്‍ വകുപ്പ് ഏറെ മുന്നേറിക്കഴിഞ്ഞു. ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിലും മൃതദേഹങ്ങളുടെ സംസ്‌കരണത്തിലും വകുപ്പിന് പങ്കാളിത്തമുണ്ട്. ക്യാമ്പുകളുടെ വിശദ വിവരങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥരെ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത മേഖലയിലെ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും ജനപ്രതിനിധികളും രംഗത്തുണ്ട്. ത്രിതല പഞ്ചായത്ത് ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ മേഖലയിലെ ആളുകളെ മാറ്റിതാമസിപ്പിച്ച 17 ക്യാമ്പുകളിലും 24 […]

kerala Kerala

ദുരന്ത സ്ഥലത്ത് നിന്ന് ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കണ്‍ട്രോള്‍ റൂമില്‍ എല്‍പിക്കണം

  • 4th August 2024
  • 0 Comments

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു. ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വസ്തുക്കള്‍ പൊലീസിന് കൈമാറി രസീത് കൈപറ്റണം. ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് കൈമാറണമെന്നും അദ്ദേഹം അറിയിച്ചു.

Kerala kerala

വയനാട് ദുരന്തം; കാണാമറയത്ത് 206 പേര്‍; മരണം 350 കടന്നു; തിരച്ചില്‍ ആറാം ദിനം

  • 4th August 2024
  • 0 Comments

കല്‍പറ്റ: മേപ്പാടി ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താനുള്ളത് 206 പേരെ. മരണം 350 കടന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. 219 മരണമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ആറാം ദിവസത്തെ തിരച്ചില്‍ രാവിലെ തുടങ്ങി. ചാലിയാറില്‍നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 71 ആയി. 134 ശരീരഭാഗങ്ങളും ചാലിയാറില്‍നിന്നും വനത്തില്‍നിന്നുമായി ലഭിച്ചു. മൃതദേഹങ്ങളില്‍ 35 എണ്ണം പുരുഷന്‍മാരുടേതും 27 എണ്ണം സ്ത്രീകളുടേതും നാലെണ്ണം ആണ്‍കുട്ടികളുടേതും അഞ്ചെണ്ണം പെണ്‍കുട്ടികളുടേതുമാണ്. ശരീരഭാഗങ്ങള്‍ സംസ്‌കരിക്കാന്‍ നിലമ്പൂരില്‍ തന്നെ സര്‍ക്കാര്‍ സൗകര്യമൊരുക്കി. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് […]

Kerala kerala

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയില്‍

  • 4th August 2024
  • 0 Comments

കല്‍പ്പറ്റ: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണിപ്പോള്‍. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. […]

kerala Kerala

വയനാട് ദുരന്തം; മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

  • 2nd August 2024
  • 0 Comments

കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Kerala kerala

2018 പ്രളയത്തില്‍ സഹായത്തിനായി ആടുകളെ വിറ്റു, ഇന്ന് ചായക്കടയിലെ വരുമാനം നല്‍കി; മനസ് നിറച്ച് സുബൈദ ഉമ്മ

  • 2nd August 2024
  • 0 Comments

വയനാടിന്റെ കണ്ണീരൊപ്പാന്‍ സഹായഹസ്തവുമായി സുബൈദ ഉമ്മ. 2018-ലെ വെള്ളപൊക്കത്തില്‍ തന്റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തയാളാണ് സുബൈദ ഉമ്മ. ഇത്തവണ വയനാട്ടിലേക്ക് തന്റെ ചായക്കടയില്‍ നിന്നും ലഭിച്ച വരുമാനമാണ് വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി സുബൈദ ഉമ്മ സര്‍ക്കാരിന് നല്‍കിയത്. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു. ചവറ എംഎല്‍എ സുജിത്ത് വിജയന്‍പിള്ളയാണ് വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയില്‍ നിന്ന് കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം […]

Kerala kerala

ദുരന്തഭൂമിയില്‍ നോവായി ചിതറിക്കിടക്കുന്ന ഡോക്യുമെന്റുകളും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും

  • 2nd August 2024
  • 0 Comments

ചൂരല്‍മല: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയും ചൂരല്‍മലയിലും ഇനി ബാക്കിയുള്ളത് കുറേ പാറക്കൂട്ടങ്ങളും മരത്തടികളും കുമിഞ്ഞുകൂടിയ ചളിയും മാത്രമാണ്. അപകടം നടന്ന് നാലാം ദിവസമായപ്പോള്‍ ദുരന്ത ഭൂമിയില്‍ അവശേഷിക്കുന്നത് മനുഷ്യരവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഏതാനും തെളിവുകള്‍ മാത്രമാണ്. ആളുകളുടെ തിരിച്ചറിയില്‍ രേഖകളും, റേഷന്‍കാര്‍ഡുകളും ഫോട്ടോകളും ചികിത്സാസഹായങ്ങളുടെ രേഖകളുമെല്ലാം ചിലയിടങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തകര്‍ന്നടിഞ്ഞ വീടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കിട്ടുന്ന രേഖകളെല്ലാം മാറ്റിവെക്കുന്നുണ്ട്. ബാങ്ക് പാസ്ബുക്കുകള്‍,ആധാര്‍ കാര്‍ഡുകള്‍,ആര്‍.സി ബുക്ക് ഇവയെല്ലാം കിട്ടിയിട്ടുണ്ട്. അതിലുള്ളവര്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും പലര്‍ക്കുമറിയില്ല. അതിനിടെ […]

kerala Kerala

ദുരന്തഭുമി; ; നാലാംദിനവും ജീവന്റെ തുടിപ്പ്; തിരച്ചിലില്‍ നാലുപേരെ ജീവനോടെ കണ്ടെത്തി

  • 2nd August 2024
  • 0 Comments

കല്‍പ്പറ്റ: സൈന്യത്തിന്റെ തിരിച്ചലിനിടെ മണ്ണടരുകള്‍ക്കുള്ളില്‍ നിന്ന് നാലാം ദിനം നാലുപേരെ ജീവനോടെ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് കണ്ടെത്തിയത്. കരസേനയുടെ ആസ്ഥാനത്തുനിന്നാണ് ഈ വിവരം അറിയിച്ചത്. പടവെട്ടിക്കുന്നില്‍ നിന്നാണ് നാലുപേരെ കണ്ടെത്തിയത്. പാടുപെട്ടാണ് ഇവരെ കണ്ടെത്തിയതെന്നും ഇവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായും സൈന്യം അറിയിച്ചു. ഓപ്പറേഷന്റെ നാലാം ദിനമാണ് ഇവരെ കണ്ടെത്തയിയത്. രക്ഷപ്പെടുത്തിയ ഒരാളുടെ കാലിന് പരിക്ക് ഉണ്ടെന്ന് സൈന്യം അറിയിച്ചു. ഏത് ആശുപത്രിയിലേക്കാണ് ഇവരെ കൊണ്ടുപോകുന്നതെന്നതില്‍ വ്യക്തത വന്നിട്ടില്ല. ഉരുള്‍പൊട്ടലുണ്ടായ […]

Kerala kerala

ചൂരല്‍മലയില്‍ സ്ഥിരം പാലം വരുന്നത് വരെ ബെയ്‌ലി പാലം നിലനിര്‍ത്തുമെന്ന് മേജര്‍ ജനറല്‍

  • 1st August 2024
  • 0 Comments

ചൂരല്‍മല: ചൂരല്‍മലയില്‍ സ്ഥിരം പാലം വരുന്നത് വരെ ബെയ്‌ലി പാലം നിലനിര്‍ത്തുമെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മേജര്‍ ജനറല്‍ വിനോദ്.ടി. മാത്യു. സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് വയനാട്ടില്‍ നടക്കുന്നതെന്നും മേജര്‍ ജനറല്‍ പറഞ്ഞു. ‘റോഡ് മാര്‍ഗം ബംഗളൂരുവില്‍ നിന്നാണ് സാമഗ്രികള്‍ എത്തിച്ചത്. റെക്കോര്‍ഡ് സമയം കൊണ്ടാണ് പാലം നിര്‍മിച്ചത്. അതിനായി രാത്രിയും പകലും കഠിനാധ്വാനം ചെയ്തു. ഇന്ന് ഉച്ചയോട് കൂടി പാലം തയ്യാറാകും. ഇതോടെ രക്ഷാപ്രവര്‍ത്തനം രണ്ടാമത്തെ ഘട്ടത്തിലേക്ക് എത്തും. എല്ലാ വാഹനങ്ങള്‍ക്കും ഇതിലൂടെ […]

error: Protected Content !!