Local

‘ഫ്രണ്ട്‌സ് ബസ്’ രണ്ട് ദിവസത്തെ കലക്ഷന്‍ ഡിവൈഎഫ്‌ഐ വയനാട്ടില്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ നിര്‍മ്മാണത്തിനായി നല്‍കി

  • 6th August 2024
  • 0 Comments

മാവൂര്‍ -കുറ്റിക്കടവ് – കുന്ദമംഗലം റൂട്ടില്‍ ഓടുന്ന ‘ഫ്രണ്ട്‌സ് ബസ്, രണ്ട് ദിവസത്തെ കലക്ഷന്‍ ഡിവൈഎഫ്‌ഐ വയനാട്ടില്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ നിര്‍മ്മാണത്തിനായി നല്‍കി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജുവിന് നിവ അനൂപ് , ദീപു ,എന്നിവര്‍ ചേര്‍ന്ന് പണം കൈമാറിയത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം പി.പി.ഷിനില്‍ , ഡിവൈഎഫ്‌ഐ ചെറൂപ്പ മേഖല സെക്രട്ടറി അജലേഷ് ടി സി , പ്രസിഡന്റ് അഖില്‍ കെ , മേഖല കമ്മറ്റി അംഗം കെ […]

Local

ഗര്‍ഭിണിയായ പശുവിനെ വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 76-കാരന്‍

  • 6th August 2024
  • 0 Comments

കോഴിക്കോട്: വയനാടിന് കൈത്താങ്ങാകാന്‍ ഗര്‍ഭിണിയായ പശുവിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 76-കാരന്‍. കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കല്‍ എ പി ശ്രീധരനാണ് തന്റെ ആറ് മാസം ഗര്‍ഭിണിയായ നാടന്‍ ഇനത്തിലുള്ള പശുവിനെ വിറ്റ് പണം സമാഹരിച്ചത്. നന്മണ്ട കര്‍ഷകസംഘത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ ആവശ്യക്കാര്‍ എത്തി 17,000 രൂപയ്ക്ക് വിലയുറപ്പിച്ചു. കര്‍ഷകസംഘം ജില്ലാ നേതാവും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനുമായ എം മെഹബൂബ് ശ്രീധരനില്‍ നിന്നും പശുവിനെ ഏറ്റുവാങ്ങി. ഒരു പശുക്കിടാവ് കൂടി […]

kerala Kerala

വയനാട് ദുരന്തം: സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കും

  • 6th August 2024
  • 0 Comments

തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സൗകര്യം വേണമെന്നും നിര്‍ബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സര്‍ക്കാരിന്റെ പരിഗണനയിലാണ്. ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാനേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. ‘സാലറി ചാലഞ്ച്’ എന്ന പ്രയോഗമുണ്ടായില്ല. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് 5 തവണകളായി നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഒറ്റത്തവണയായി നല്‍കാനോ അഞ്ചിലേറെ ദിവസത്തെ ശമ്പളം നല്‍കാനോ […]

Kerala kerala

തിരച്ചില്‍ എട്ടാം നാള്‍; ഇന്ന് തിരച്ചില്‍ സണ്‍റൈസ് വാലിയില്‍, എയര്‍ ലിഫ്റ്റ് ചെയ്യും

  • 6th August 2024
  • 0 Comments

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. സൂചിപാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തിരച്ചില്‍ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തിരച്ചില്‍ നടത്തുക. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആര്‍മി സൈനികരും അടങ്ങുന്ന 12 […]

kerala Kerala

വയനാടിന് ഇടുക്കിയുടെ സഹായഹസ്തം; ജില്ലാകളക്ടര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

  • 5th August 2024
  • 0 Comments

ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ വയനാട്ടിലേക്ക് അയച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട വാഹനം തിങ്കളാഴ്ച രാവിലെ 11 ന് കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി ഫ്‌ലാഗ് ഓഫ് ചെയ്തു. ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, എ ഡി എം ബി ജ്യോതി , ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ എന്‍ രാജു , അനില്‍ ഫിലിപ്പ്, ഇടുക്കി എല്‍ ആര്‍ തഹസില്‍ദാര്‍ .മിനി കെ ജോണ്‍, […]

kerala Kerala

മുണ്ടക്കൈ ദുരന്തത്തില്‍ തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്നു സംസ്‌കരിക്കും; 150 ശരീരഭാഗങ്ങളും 31 മൃതദേഹങ്ങളുമാണ് സംസ്‌കരിക്കുക

  • 5th August 2024
  • 0 Comments

വയനാട്: മുണ്ടക്കൈയില്‍ തിരച്ചില്‍ ഏഴാം നാളും തുടരുന്നു. തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ വ്യക്തമാക്കി. 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളുമാണ് പുത്തുമലയില്‍ സംസ്‌കരിക്കുക. വൈകുന്നേരം മൂന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുത്തുമലയില്‍ സംസ്‌കരിച്ചിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ടവര്‍ക്ക് വിട ചൊല്ലാനെത്തിയത്. ഉരുള്‍പൊട്ടലില്‍ ഇതുവരെ 404 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. 222 പേരുടെ മരണമാണ് ഔദ്യോഗികമായി […]

Kerala kerala

വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ രക്ഷിച്ച് എന്‍ ഡി ആര്‍ എഫ് സംഘം; കണ്ടെത്തിയ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു

  • 5th August 2024
  • 0 Comments

വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ രക്ഷിച്ച് എന്‍ ഡി ആര്‍ എഫ് സംഘം. ഇന്നലെയാണ് സൂചിപ്പാറക്ക് സമീപത്തെ കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് രക്ഷാപ്രവര്‍ത്തനത്തിന് പോയ 18 അംഗ സംഘം കുടുങ്ങിയത്. ഇവര്‍ കണ്ടെത്തിയ ഒരു മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു. പോത്തുകല്‍ ഇരുട്ടുകുത്തില്‍ നിന്ന് വനത്തില്‍ തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തില്‍ കുടുങ്ങിയിരുന്നത്. കാട്ടാനശല്യവും രൂക്ഷമായ പ്രദേശത്തായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിയത്. വനത്തിനുള്ളില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. വനം വകുപ്പിന്റെ കാന്തന്‍പാറ ഔട്ട് പോസ്റ്റില്‍ രക്ഷാ […]

kerala Kerala

വയനാട് ദുരന്തത്തില്‍ മരണം 387 ആയി; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം നാളിലേക്ക്; ജില്ലയില്‍ സ്‌കൂളുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

  • 5th August 2024
  • 0 Comments

മേപ്പാടി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. അതേസമയം ചൂരല്‍മലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇതിനിടെ, തുടര്‍ച്ചായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ […]

kerala Kerala kerala politics

ദുരന്തമുഖത്ത് ഒന്നിക്കേണ്ടത് മനുഷ്യന്റെ കടമ: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

  • 4th August 2024
  • 0 Comments

കോഴിക്കോട്: ദുരന്തമുഖത്ത് ഒരുമിക്കേണ്ടത് മനുഷ്യന്റെ കടമയാണെന്നും വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ സര്‍വ്വ മനുഷ്യരും ഒന്നിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കുമായി മര്‍കസില്‍ സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ദുരന്തമാണ് വയനാടില്‍ സംഭവിച്ചിരിക്കുന്നത്. ഈ വേളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ, ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിക്കുന്ന കാഴ്ച പ്രതീക്ഷ നല്‍കുന്നതാണ്. ഭാവിയിലും ഈ ഒരുമ വേണമെന്നും എങ്കില്‍ […]

Kerala kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി ക്ഷേത്ര കമ്മിറ്റിയും

  • 4th August 2024
  • 0 Comments

വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായവുമായി ക്ഷേത്ര കമ്മിറ്റിയും. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വെള്ളന്നൂര്‍ കുനിയില്‍ കോട്ടോല്‍ ക്ഷേത്ര കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നല്‍കി മാതൃകയായത്. ക്ഷേത്ര ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ പി സന്തോഷില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് പി.ടി.എ റഹീം എംഎല്‍എ ഏറ്റുവാങ്ങി. ബോര്‍ഡ് മെമ്പര്‍ വി.കെ സത്യനാഥന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

error: Protected Content !!