Kerala News

വയനാട്ടിൽ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

വയനാട് : സംസ്ഥാനത്ത് ഇന്ന് ഏഴു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏറ്റവും ആശങ്ക പുലർത്തുന്നത് വയനാട്ടിൽ നിന്നും വരുന്ന വിവരങ്ങളാണ്. .വയനാട്ടിൽ ഇന്ന് പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിചിരിക്കുന്നത് . കുഞ്ഞിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ മകനാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ അമ്മയുടെ ടെസ്റ്റ് ഫലം നെഗറ്റീവാണ്. വയനാട് നെന്മേനി ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിൽ ഹോട് സ്പോട്ടുകളുടെ എണ്ണം മുപ്പത്തി നാലായി കാസര്‍ഗോഡ്‌ […]

Kerala News

പാസിൽ കൃത്രിമം കാണിച്ച് സംസ്ഥനത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

വയനാട് : മുത്തങ്ങ അതിര്‍ത്തി വഴി പാസിൽ കൃത്രിമം കാണിച്ച് സംസ്ഥാനത്തേക്ക കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജിയെയാണ് അതിർത്തിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പോകേണ്ടിരുന്ന ഡേറ്റ് എഡിറ്റ് ചെയ്യുകയും ഒപ്പം തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് എഡിറ്റ് ചെയ്ത് മുത്തങ്ങ വഴിയാക്കി മാറ്റുകയും ആയിരുന്നു . വ്യാജരേഖ ചമക്കല്‍ കുറ്റത്തിനൊപ്പം പകര്‍ച്ചവ്യാധി നിയമപ്രകാരവും കുറ്റവും ചുമത്തിയാണ് സുൽത്താൻ ബത്തേരി പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പാസ്സ് […]

Kerala News

ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു വയനാട് ഗ്രീൻ സോണിൽ നിന്നും ഓറഞ്ചിലേക്ക് മാറി

കല്‍പറ്റ: വയനാടിനെ ഗ്രീൻ സോണിൽ നിന്നും ഓറഞ്ച് സോണിലേക്ക് മാറ്റി. ഇന്നലെ വരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പട്ടികയിൽ ഗ്രീൻ സോണിൽ ആയിരുന്നു വെങ്കിലും ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ വയനാട് സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഓറഞ്ച് സോണിലേക്ക് മാറി. ഇദ്ദേഹത്തിനു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. 26 നു ചരക്കിറക്കി നാട്ടിലെത്തിയതിനെ തുടർന്ന് പരിശോധനയ്ക്കായി സ്രവം അയച്ച ശേഷം ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കുറുക്കന്മൂല പിഎച്ച്സിയുടെ പരിധിയിലാണ് ഇദ്ദേഹത്തിന്റെ വീട്. ട്രക്ക് ഡ്രൈവറുടെ സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. […]

Kerala News

വയനാട്ടിൽ നിയന്ത്രണം കടുപ്പിച്ചു മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ

വയനാട് : സംസ്ഥാനത്ത് കൊറോണ ഭീതി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കടുപ്പിച്ച് വയനാട് ജില്ല. പ്രദേശത്ത് പൊതു ഇടത്തിൽ മാസ്ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴ നൽകാനാണ് പുതിയ തീരുമാനം. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണം ലംഘിക്കുന്ന പിഴ അടച്ചില്ലായെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസുടുക്കാനും തീരുമാനം. 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും […]

Local

കലാലയങ്ങളില്‍ ഇനി ഒരു ഷഹലയും അവര്‍ത്തിക്കപ്പെടരുത് : എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മറ്റി

  • 25th November 2019
  • 0 Comments

മാവൂര്‍ : വയനാട് ബത്തേരിയിലേ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ട ശഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ മരണ സംഭവത്തില്‍ എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധിഷേധ പരാതിപ്പെട്ടി സ്ഥാപിച്ചു. മാവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെച്ച നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ എംഎസ്എഫ് ന്റെ വൈസ് പ്രസിഡന്റ് ശാക്കിര്‍ പാറയില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് എംഎസ്എഫ ്പ്രസിഡന്റ് മുസമ്മില്‍ തെങ്ങിലക്കടവ് അധ്യക്ഷത വഹിച്ചു ജനറല്‍ സെക്ടറി നിസാം ചെറൂപ്പ സ്വാഗതവും […]

News

ജനുവരി മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം

2020 ജനുവരി ഒന്നുമുതൽ വയനാട് ജില്ലയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തും. പ്ലാസ്റ്റിക് നിരോധനം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ നവംബർ ഒന്നുമുതൽ തുടങ്ങും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുതലം മുതൽ ജില്ലാതലം വരെ മാസ്സ് കാമ്പയിനുകൾ സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കലാപരമായ വിവിധ ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യും. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പ്ലാസ്റ്റിക് നിരോധനം ജില്ലയിൽ യാഥാർത്ഥ്യമാക്കുക. അയൽ ജില്ലയായ തമിഴ്‌നാട്ടിലെ നീലഗിരിയിൽ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനത്തിനായുള്ള അനുകരണീയ മാതൃകകളും സ്വീകരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന […]

Kerala News

സ്ത്രീ സുരക്ഷിതത്ത്വം സാമൂഹിക ഉത്തരവാദിത്വം : വനിതാ കമ്മീഷന്‍

വയനാട്: സ്തീകളോടുളള പെരുമാറ്റത്തിലും സമീപനത്തിലും സമൂഹം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്റെ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്തീകളെ ആക്രമിക്കുന്നതില്‍ മതമോ സമുദായമോ സാമ്പത്തികമോ നിറമോ ആയ ഘടകങ്ങളൊന്നും വേറിട്ട് നില്‍ക്കുന്നില്ല. സ്ത്രീ അവനവന്റെ സ്വകാര്യ സ്വത്താണെന്ന ധാരണയിലാണ് പുരുഷ മേധാവിത്വത്തിന്റെ പെരുമാറ്റം. ഈ ധാരണ തിരുത്തപ്പെടേണ്ടതാണ്. കന്യാസ്ത്രീയായാലും പോലീസായാലും നീതി ലഭിക്കേണ്ടത് ആവശ്യമാണ്. സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ പാടിലെന്ന പൊതുബോധം ഉയര്‍ന്ന് […]

Kerala News

ദുരന്ത ലഘൂകരണ ദിനാചരണം; സൈക്കിൾ റാലി സംഘടിപ്പിച്ചു

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, യു.എൻ.ഡി.പി, സ്ഫിയർ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ മാസ്സ് സൈക്കിൾ റാലി സംഘടിച്ചു. ഒരേ സമയം കളക്ടറേറ്റിൽ നിന്നും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച റാലി മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ അവസാനിച്ചു. കളക്ടറേറ്റിൽനിന്ന് തുടങ്ങിയ റാലി എ.ഡി.എം തങ്കച്ചൻ ആന്റണിയും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് തുടങ്ങിയ റാലി ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഇ. മുഹമ്മദ് യൂസഫും ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ […]

News

രാത്രി യാത്ര നിരോധനം; പ്രതിഷേധ ബൈക്ക് റാലി ഒരുങ്ങുന്നു

ദേശീയപാത എന്‍.എച്ച് – 766 കോഴിക്കോട് കൊല്ലഗല്‍ (മൈസൂര്‍) റൂട്ടില്‍ രാത്രി യാത്ര നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന് വേണ്ടി വയനാട് ജില്ലയിലെ മുഴുവന്‍ ജനങ്ങളും ബത്തേരിയില്‍ നടത്തി വരുന്ന രാപ്പകല്‍ സമരത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒക്ടോബര്‍ 6 ഞായറാഴ്ച്ച ROYAL MECH റൈഡേഴ്സ് ക്ലബിന്റെ കീഴില്‍ പ്രതിഷേധ ബൈക്ക് റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. Access Riders Club Calicut,Dio Club Calicut & Wayanad തുടങ്ങി മറ്റനേകം ക്ലബുകളിലെ 1000ത്തില്‍ പരം റൈഡര്‍മാര്‍ അണിനിരന്ന് കൊണ്ടാണ് […]

Kerala

വയനാട്ടിൽ ബസ് മറിഞ്ഞ് അപകടം; 19 പേർക്ക് പരിക്ക്

  • 18th September 2019
  • 0 Comments

വയനാട്ടിൽ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേർക്ക് പരുക്ക്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എ1 ട്രാവൽസാണ് അപകടത്തിൽപ്പെട്ടത്. കൽപറ്റയ്ക്കടുത്ത് മടക്കിമലയിലായിരുന്നു അപകടം. പരുക്കേറ്റവരെ കൽപറ്റ ജനറൽ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

error: Protected Content !!