മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; തോക്ക് കണ്ടെത്തിയതായി പോലീസ്, കൊല്ലപ്പെട്ടത് 35 വയസ്സ് തോന്നിക്കുന്ന പുരുഷനെന്ന് റിപ്പോര്‍ട്ട്, ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി

  • 3rd November 2020
  • 0 Comments

വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ ഡാമിനും പടിഞ്ഞാറത്തറയ്ക്കും സമീപം വനമേഖലയായ വാളരം കുന്നില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 35 വയസ്സ് തോന്നിക്കുന്ന പുരുഷനെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂര്‍, കര്‍ണാടക മേഖലയില്‍ നിന്നുള്ള വ്യക്തിയാവുമെന്നാണ് പുറത്ത് വരുന്ന വിവരം. കൊല്ലപ്പെട്ട വ്യക്തിയുടെ പക്കല്‍ നിന്നും തോക്കുള്‍പ്പെടെ കണ്ടെത്തിയെന്ന് മാത്രമാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണമായിട്ടില്ല. തണ്ടര്‍ ബോള്‍ട്ട് സ്വന്തം നിലയ്ക്ക് നടത്തിയ നീക്കത്തിലാണ് […]

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • 3rd November 2020
  • 0 Comments

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. മീന്‍മുട്ടി പടിഞ്ഞാറത്തറ വാളരം കുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാവിലെ പട്രോളിങ്ങിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ടയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ആദ്യം പുറത്ത് വന്ന വിവരം. പിന്നീട് ഇയാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇയാളെ സംബന്ധിച്ച യാതൊരു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. ബാണാസുരസാഗര്‍ ഡാമിനും പടിഞ്ഞാറത്തറയ്ക്കും സമീപത്തായുള്ള വനമേഖലയില്‍ വച്ച് ഇന്ന് പുലർച്ചെയാണ് എറ്റുമുട്ടല്‍ […]

Kerala

കാലവര്‍ഷം: വയനാട് ജില്ലയിൽ 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1247 കുടുംബങ്ങളിലെ 4288 പേര്‍

കാലവര്‍ഷത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി തുറന്ന 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നത് 1247 കുടുംബങ്ങളിലെ 4288 പേര്‍. ഇവരില്‍ 2098 പുരുഷന്മാരും 2190 സ്ത്രീകളുമാണ് (ആകെ 1039 കുട്ടികള്‍). ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഒമ്പത് പേര്‍ ഭിന്നശേഷിക്കാരും ഒമ്പത് ഗര്‍ഭിണികളും 324 പേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. 2330 പേര്‍ പട്ടിക വര്‍ഗക്കാരാണ്. മാനന്തവാടി താലൂക്കില്‍ 25 ക്യാമ്പുകളിലായി 441 കുടുംബങ്ങളിലെ 1517 പേരാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 17 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 689 പേരും […]

News

വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍

വയനാട്മേ പ്പാടി പുഞ്ചിരിമട്ടത്ത് എന്ന പ്രദേശത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത്. രണ്ട് പാലങ്ങളും ആറു വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. റാന്നിമല മേഖലയില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.സന്നാഹങ്ങളും സന്നദ്ധ പ്രവർത്തകരും സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. പൊതു ജനങ്ങൾ കഴിവതും ദുരന്ത സ്ഥലത്തേയ്ക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും വയനാട് കലക്ടര്‍ അറിയിച്ചു.

Kerala

വീടിന് മുകളിൽ മരം വീണ് ആറു വയസുകാരി മരണപ്പെട്ടു

വയനാട് : കനത്ത മഴയിൽ വീടിന് മുകളിൽ മരം വീണ് തവിഞ്ഞാൽ വാളാടിലെ വീടിന് മുകളിൽ മരം വീണ് ആറു വയസുകാരി മരണപ്പെട്ടു. ഇന്നലെ രാത്രിയോട് കൂടിയാണ് സംഭവം. തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ ബാബുവിനും പരുക്കേറ്റു. കനത്ത മഴയിൽ മരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവ സമയം കുട്ടി ഉറങ്ങുകയായിരുന്നു. അപകടത്തിൽ അച്ഛൻ ബാബുവിന്റെ ഒരു കാൽ പൂർണമായി നഷ്ടപ്പെട്ടു.

Kerala

തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ 42 പേർക്ക് കൊവിഡ് വയനാട് ആശങ്കയിൽ

  • 28th July 2020
  • 0 Comments

വയനാട് : ജില്ലയിൽ ആശങ്ക വർധിക്കുന്നു. തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ 42 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരണം. 95 പേരെയാണ് നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കിയത് ഇതിൽ 42 പേരുടെ പരിശോധന ഫലം പോസിറ്റീവ് ആയതോടെ അതീവ ജാഗ്രത പ്രദേശത്ത് തുടരുകയാണ്. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ബത്തേരി ലാർജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന സൂചനകൾ നൽകിയിരുന്നു . നേരത്തെ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ 20 ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ അധികം പേർ […]

Kerala

കാറിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി രണ്ട് പ്രതികൾ അറസ്റ്റിൽ രണ്ടു പേർ ഓടി രക്ഷപെട്ടു രക്ഷപ്പെട്ടത് താമരശ്ശേരി, അടിവാരം സ്വദേശികൾ

ബത്തേരി; വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഞായറാഴ്ച്ച രാത്രി സു.ബത്തേരി മന്ദംകൊല്ലി ഭാഗത്ത് ബീനാച്ചി പനമരം റോഡില്‍ വെച്ച് രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലായി കടത്തികൊണ്ടു വന്ന 10 കിലോ കഞ്ചാവ് പിടികൂടി. മലപ്പുറം ഏറനാട് സ്വദേശികളായ വിവേക് (25) മുഹമ്മദ് ഷിബിലി ( 23) എന്നിവരെ സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. എക്‌സൈസ് പാര്‍ട്ടിയെ കണ്ട് ഓടി പോയ കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഫവാസ് ,അടിവാരം സ്വദേശി പ്യാരി എന്നിവരെ പ്രതി ചേര്‍ത്ത് […]

Kerala News

വയനാട് ജാഗ്രത തുടരണം ജില്ലയിൽ 5 പേർക്ക് ഇന്ന് കോവിഡ്

വയനാട്: ജില്ലയിലെ ജനങ്ങൾ ജാഗ്രത തുടരണമെന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഇന്ന് മാത്രം ജില്ലയിൽ 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . വിദേശത്തുനിന്നെത്തിയ ബത്തേരി സ്വദേശിനിയായ ഗര്‍ഭിണിയായ യുവതിയുടെയും , ഭര്‍ത്താവിന്റേയും ഫലം ഇന്ന് പോസിറ്റാവായി. കോയമ്പേടു നിന്നെത്തിയ ചീരാല്‍ സ്വദേശിയായ യുവാവിന്റെ സഹോദരനും, കോയമ്പേടു നിന്ന് നേരത്തെ വന്ന ട്രക്ക് ഡ്രൈവറുടെ മകളുടെ വീടിനു സമീപമുള്ള ഒരുവയസ്സുകാരിയ്ക്കും, ട്രക്ക് ഡ്രൈവറുടെ മകളുടെ ഭര്‍ത്താവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള മാനന്തവാടി പനവല്ലി സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് […]

Trending

രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ഇന്ന് കോവിഡ്

തിരുവനന്തപുരം : രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് ജില്ലയിലെ രണ്ടു ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്ടിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിൽ രണ്ടു പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് രോഗം പകർന്നത് നേരത്തെ രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറിന്റെ സമ്പർക്കത്തിലുള്ള ആളിലൂടെയാണ് . ഇതിന്റെ ഭാഗമായി മാനന്തവാടി പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും […]

Kerala News

ആശങ്ക ഉയർത്തി വയനാട് രണ്ടു പോലീസുകാർക്ക് കൂടി കോവിഡ്

വയനാട്: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏറെ ആശങ്ക ഉയർത്തുന്നത് വയനാട്ടിലെ കണക്കുകളാണ്. ജില്ലയിൽ നിന്നുള്ള 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ മകൾക്കും പേര മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചു രണ്ടു പോലീസുകാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇത് നേരത്തെ രോഗം സ്ഥിരീകരിച്ച ഡ്രൈവറിലൂടെയാണ് പകർന്നിരിക്കുന്നത്. ഇതോടെ ട്രക്ക് ഡ്രൈവറുടെ സമ്പർക്കത്തിലൂടെ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരാളും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളും വയനാടിൽ […]

error: Protected Content !!