‘മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ ചേര്‍ത്തതിന് കാരണം കാണിക്കണം; വഖഫ് ബോര്‍ഡിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്
കൊച്ചി: മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്. മുനമ്പം ഭൂമി ഉമീദില്‍ ചേര്‍ത്തതിന് കാരണം കാണിക്കണമെന്ന്് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ വഖഫ് ബോര്‍ഡ് നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മറുപടി നല്‍കുമെന്നാണ് വിവരം. ഫാറൂഖ് കോളജ് മുതവല്ലിയായ ഭൂമി വഖഫ് ബോര്‍ഡ് പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഉമീദില്‍ ചേര്‍ത്തത്. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി ഉമീദില്‍ ചേര്‍ത്തതിനെതിരെ ബിജെപിയാണ് കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് വഖഫ് […]
