മിന്നൽ മുരളി!!! നിങ്ങളെ നമിക്കുന്നു; അഭിമാനമാണ് ചിത്രമെന്ന് സംവിധായകൻ വെങ്കട് പ്രഭു
ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ചിത്രം ക്രിസ്‌മസ് റിലീസായി നെറ്റ്ഫ്ലിക്സിൽ റീലിസ് ചെയ്തിരുന്നു. ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു ‘മിന്നൽ മുരളി’ക്ക് ലഭിച്ചത്. ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു പല താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എത്തി ഇപ്പോളിതാ തെന്നിന്ത്യൻ സംവിധായകൻ വെങ്കട് പ്രഭുവും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നു . സിനിമ മികച്ചു നിന്നു എന്നും ഗുരു സോമസുന്ദരം അസാമാന്യ പ്രകടനം കാഴ്ചവെച്ചു എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. മിന്നൽ മുരളി അഭിമാനമാണ് എന്നും […]
