Kerala

വനിതാ ഓഫിസറെ നായയെ അഴിച്ചു വിട്ടു ആക്രമിച്ച സംഭവം: അതിക്രൂരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

  • 20th April 2023
  • 0 Comments

കൽപറ്റ∙ മേപ്പാടിയില്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്‌ഷന്‍ ഓഫിസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അതിക്രൂരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്‌ഷന്‍ ഓഫിസര്‍ മായ എസ്.പണിക്കറുമായി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയുള്ളത്. അന്വേഷണത്തിന് ചെന്ന വീട്ടില്‍ സംഭവത്തില്‍ പ്രതിയായ ജോസിന്റെ ഭാര്യയുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ വനിതാ പ്രൊട്ടക്‌ഷന്‍ ഓഫിസര്‍ എടുത്തിരുന്നു. പിന്നീട് ആവശ്യപ്പെട്ട പ്രകാരം […]

Kerala News

നവജാത ശിശുവിന് വാക്സീൻ മാറി നൽകിയ സംഭവം: നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

  • 18th April 2023
  • 0 Comments

കൊച്ചി∙ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സീൻ മാറി നൽകിയ സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വീഴ്ച ഉണ്ടായെന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു. ഏപ്രില്‍ 12 ന് ഇടപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കു‍ഞ്ഞിനാണ് വാക്സീൻ മാറി നൽകിയത്. പാലാരിവട്ടം സ്വദേശികളുടെ എട്ടു ദിവസം പ്രായമായ പെൺകുഞ്ഞിന് ബിസിജി കുത്തിവയ്പ്പിന് പകരം ആറ് ആഴ്ചയ്ക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ് നൽകിയത്. കുട്ടിയുടെ പിതാവ് ഇക്കാര്യത്തില്‍ […]

Kerala

വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍, ഗര്‍ഭിണിയ്ക്ക് അടിയന്തര സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

  • 30th March 2023
  • 0 Comments

സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍ കഴിയുന്ന ഗര്‍ഭിണിയേയും കുട്ടികളേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി. 8 മാസം ഗര്‍ഭിണിയായ പൊന്നമ്മയും ഭര്‍ത്താവും രണ്ട് ചെറിയ കുഞ്ഞുങ്ങളും 40 അടി ഉയരമുള്ള ഏറുമാടത്തില്‍ കഴിയുന്നെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് […]

Kerala News

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനക്ക് രണ്ട് ലക്ഷം രൂപ സഹായം നൽകാൻ സർക്കാർ

  • 29th March 2023
  • 0 Comments

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് സർക്കാർ ധനസഹായം. ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകാനാണ് തീരുമാനമായത്. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നീതി തേടി സമരമിരുന്ന ഹർഷിനയെ പിന്തിരിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജ് രാണ്ടാഴ്ചക്കകം […]

Kerala News

2025 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ മുക്തമാക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍; മന്ത്രി വീണാ ജോര്‍ജ്

  • 24th March 2023
  • 0 Comments

തിരുവനന്തപുരം: മാനദണ്ഡങ്ങളനുസരിച്ച് 2025 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി കൃത്യമായ ശാസ്ത്രീയമായ പരിപാടികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചു വരുന്നത്. താഴെത്തട്ട് മുതലും ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ക്ഷയരോഗ നിവാരണത്തില്‍ മരുന്ന് മാത്രമല്ല പോഷകാഹാരവും പ്രധാനമാണ്. സംസ്ഥാനത്ത് 2022ല്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കായി 4.60 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ക്ഷയരോഗ പ്രതിരോധത്തില്‍ […]

Kerala News

അപരിചിതയ്ക്ക് വൃക്കദാനം ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

  • 15th February 2023
  • 0 Comments

അപരിചിതയായ സ്ത്രീയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃകയായ സിപിഎം വയനാട് ചീയമ്പം പള്ളിപ്പടിയിലെ ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ നന്ദി അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് രാവിലെ മണികണ്ഠനെ വിളിച്ചു. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ കഴിഞ്ഞിട്ട് പത്ത് ദിവസങ്ങളായിട്ടേയുള്ളൂ. രണ്ട് കുട്ടികളുള്ള ഉമ്മയ്ക്കാണ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ മണികണ്ഠന്‍ വൃക്ക നല്‍കിയത്. ഡിവൈഎഫ്‌ഐ നടത്തിയ അവയവദാന കാമ്പയിന്റെ ഭാഗമായി 2014ല്‍ അവയവദാനത്തിന് മണികണ്ഠന്‍ […]

Kerala

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്

  • 14th February 2023
  • 0 Comments

ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. അതേസമയം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ‘ഹെ​ൽ​ത്ത് കാ​ർ​ഡ്’ ഈ ​മാ​സം ഒ​ന്ന്​ മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന്​ 16വ​​രെ സ​മ​യം […]

Kerala News

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് വീണാ ജോര്‍ജ്;മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ

  • 7th February 2023
  • 0 Comments

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്. മന്ത്രി ഡോക്ടർമാരുമായി സംസാരിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും കണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായും […]

Kerala

തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി

  • 6th February 2023
  • 0 Comments

തൃശ്ശൂർ: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സുപ്പീരിൻറിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കേസിലെ പ്രതി ദയാലാലിൻറെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ ദയലാലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു പീഡനശ്രമം. സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ […]

Kerala

വ്യാജ ജനന സർട്ടിഫിക്കറ്റ്; ഗുരുതരമായ തെറ്റ്, പൊലീസ് അന്വേഷണവും വേണം, കുഞ്ഞിനെക്കുറിച്ചും അന്വേഷണമെന്ന് മന്ത്രി

  • 5th February 2023
  • 0 Comments

പത്തനംതിട്ട : കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമം നടന്നത് ഗുരുതരമായ തെറ്റെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംഭവത്തിൽ അന്വേഷണം നടക്കുന്നു. തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ നടപടി എടുത്തു.സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്.ഇതിനു പിന്നിൽ ഏതേലും സംഘം ഉണ്ടോ എന്നതടക്കം അന്വേഷിക്കും. മെഡിക്കൽ കോളേജിൻറെ അന്വേഷണം ഒരു ഭാഗം മാത്രം. ഇതിനൊപ്പം പൊലീസ് അന്വേഷണം കൂടി ഉണ്ടാവണം. കുഞ്ഞിൻറെ വിവരങ്ങളും അന്വേഷിക്കും. തുടരന്വേഷണത്തിൽ കൂടുതൽ കുറ്റക്കാർ […]

error: Protected Content !!