Kerala

‘ആരോഗ്യ മേഖലക്കായി സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ്’; വീണാ ജോര്‍ജ്

  • 3rd February 2023
  • 0 Comments

ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2828.33 കോടി രൂപയാണ് അനുവദിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 196.50 കോടി അധികമായി അനുവദിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് 49.05 കോടി രൂപയും നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 500 കോടിയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

Kerala

‘ലൈസൻസ് സസ്പെൻഡ് ചെയ്താൽ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കില്ല, ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം ആരംഭിക്കും’; ആരോഗ്യ മന്ത്രി വീണാ ജോർജ്

  • 27th January 2023
  • 0 Comments

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പഴകിയ ഭക്ഷണസാധനങ്ങൾ പിടിക്കുന്നതടക്കമുളളതിലെ തുടർ നടപടികൾ വേഗത്തിലാക്കാനാണ് നീക്കമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയാൽ അതേ സ്ഥാപനം മറ്റൊരിടത്ത് തുടങ്ങുവാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതിയോടെ മാത്രമേ സാധിക്കുകയുള്ളു എന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ കേരളത്തെ സുരക്ഷിതമായ ഭക്ഷണം മാത്രം […]

Kerala

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം; ബുഹാരീസ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

  • 20th January 2023
  • 0 Comments

നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ തടസം നിന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി […]

Kerala

‘ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ല’; പരിശോധന കർശനമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

  • 3rd January 2023
  • 0 Comments

ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. രാത്രി പരിശോധന കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു. പൊതു ജനങ്ങളുടെ ജീവനേയും ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്ന ഈ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചകൾ ഇല്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 14 ജില്ലകളിലും പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണത്തിൽ മായം കലർത്തുന്നത് സംബന്ധിച്ച് പൊതുജനത്തിന് പരാതി നൽകാൻ കഴിയുന്ന സംവിധാനം ഉടൻ പ്രാവർത്തികമാകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.ഇത്തരം […]

Kerala

ശ്വാസകോശ രോഗങ്ങൾ അകറ്റുന്നതിനായി മരുന്നുകൾ ഉപയോഗിക്കാതെയുളള പ്രതിരോധ പ്രവർത്തനങ്ങൾ; മാർഗരേഖ പുറത്തിറക്കി

  • 25th December 2022
  • 0 Comments

തിരുവനന്തപുരം: ശ്വാസകോശ രോഗങ്ങൾ അകറ്റുന്നതിനായി മരുന്നുകൾ ഉപയോഗിക്കാതെയുളള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡിന്റെ പുതിയ വകഭേദങ്ങൾ രൂപപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കൊവിഡ്, ഇൻഫ്ളുവൻസ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ കൂടിവരുന്ന സാഹചര്യമായതിനാൽ ഇവയെ മരുന്നുകൾ ഉപയോഗിക്കാതെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ‘കേരളത്തിൽ ഇപ്പോൾ കൊവിഡ് കേസുകൾ താരതമ്യേന കുറവാണ്. എന്നാൽ ആഘോഷ സമയമായതിനാലും രാജ്യത്ത് പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചതിനാലും സംസ്ഥാനത്ത് കേസുകൾ കൂടാനുളള സാധ്യതയുണ്ട്. […]

Kerala

കേരളത്തിൽ ഇപ്പോൾ കൊവിഡ് കേസുകളിൽ വർധനയില്ല, ശബരിമലയിൽ ആശങ്കകളില്ല; മന്ത്രി വീണ ജോർജ്ജ്

  • 21st December 2022
  • 0 Comments

കൊല്ലം: കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വൈകിട്ട് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ല. പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കകളില്ല. ആവശ്യമെങ്കിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ കൊവിഡ് സ്ഥിതി ഇന്ന് അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ചൈന, ജപ്പാൻ, […]

Kerala

ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; ശാസ്ത്രീയ അന്വേഷണം വേണം, വിദഗ്ധസമിതി റിപ്പോ‍ർട്ട് ആരോഗ്യമന്ത്രി തള്ളി

  • 12th December 2022
  • 0 Comments

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിന്‍മേല്‍ ആദ്യം അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രി. സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉപകരണം വയറിൽ വന്നതെങ്ങനെ ആണ് , ഉപകരണത്തിന് എത്ര വർഷം പഴക്കമുണ്ട് എന്നതുൾപ്പെടെ ശാസ്ത്രീയമായി കണ്ടെത്തിയുള്ള റിപ്പോർട്ട് അല്ല നൽകിയിട്ടുള്ളത്. ഇതേ തുടർന്നാണ് രണ്ടാഴ്ച മുമ്പ് കിട്ടിയ […]

Kerala

‘കേരളം 2025-ഓടെ പുതിയ എച്ച്‌ഐവി ബാധിതരില്ലാത്ത സംസ്ഥാനമാകും’; ലോക എയ്ഡ്സ് ദിനത്തിൽ മന്ത്രി വീണ ജോർജ്

  • 1st December 2022
  • 0 Comments

തിരുവനന്തപുരം: പുതിയ എച്ച്‌ഐവി അണുബാധിതരില്ലാത്ത സംസ്ഥാനമാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. 2025-ഓടെ കേരളത്തെ പുതിയ എച്ച്‌ഐവി ബാധിതരില്ലാത്ത സംസ്ഥാനമായി മാറ്റുന്നതിനായുള്ള യജ്ഞം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എച്ച്‌ഐവി അണുബാധ സാന്ദ്രത കുറവാണ്. ഇന്ത്യയിൽ എച്ച്ഐവി സാന്ദ്രത 0.22 ആണെങ്കിൽ കേരളത്തിൽ 0.06 മാത്രമാണ്. എച്ച്‌ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും മലയാളികൾ തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മറ്റു സംസ്ഥാനങ്ങലിലേക്ക് കുടിയേറുകയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുളളവർ കേരളത്തിലേക്ക് കുടിയേറുന്നതും വർധിച്ചുവരുന്നു. ഇതിനാലാണ് എച്ച്‌ഐവി വ്യാപനം […]

Kerala News

കളിക്കിടെ വീണ് പരിക്കേറ്റ വിദ്യാര്‍ഥിയുടെ കൈ മുറിച്ചു;പിഴവ് കണ്ടെത്തിയാൽ കർശന നടപടിയെന്ന് ‘ആരോഗ്യമന്ത്രി

  • 21st November 2022
  • 0 Comments

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവിനെത്തുടർന്ന് വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും .അന്വേഷിച്ച് റിപ്പോർട്ട്‌ തരാൻ ആരോഗ്ര സെക്രട്ടറിയോട് ആവശ്യപ്പെട്ടു.സമയബന്ധിതമായി റിപ്പോര്‍ട്ട് നൽകാൻ നിർദേശിച്ചു.ഹെൽത്ത്‌ സർവീസ് ഡയരക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ കിട്ടുമെന്നും അവര്‍ പറഞ്ഞു.ഒക്ടോബര്‍ 30-ന് കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കൈകുത്തി വീഴുകയായിരുന്നു. തുടർന്ന് പിതാവിനൊപ്പം കുട്ടി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.ചികിത്സ വൈകിയതിനെത്തുടര്‍ന്ന് കൈയ്യുടെ നിറം കറുത്ത് നീലിച്ചു. അണുബാധ […]

Kerala

ട്രൈബല്‍ മേഖലയിലെ ആശുപത്രി വികസനത്തിന് 11.78 കോടി രൂപ അനുവദിച്ച് മന്ത്രി വീണാ ജോര്‍ജ്

  • 8th November 2022
  • 0 Comments

സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി 3 കോടി, പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം 2.25 കോടി, തൃശൂര്‍ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം 1.50 കോടി, വയനാട് വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 1.01 കോടി, വയനാട് പേരിയ സാമൂഹികാരോഗ്യ കേന്ദ്രം 1.40 കോടി, കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം 62.60 ലക്ഷം, ആന്റി […]

error: Protected Content !!