Kerala

മുസ്ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് തീർത്ഥാടകർക്കായി യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. കുന്ദമംഗലം ശിഹാബ് തങ്ങൾ സൗദത്തിൽ നടന്ന ചടങ്ങ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം. എ. റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ. സലീം സ്വാഗതം പറഞ്ഞു.

ശിഹാബുദ്ധീൻ മദനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഹജ്ജിന്റെ കർമ്മങ്ങളും പാലിക്കേണ്ട മര്യാദകളും സംബന്ധിച്ച് കേരള ഹജ്ജ് കമ്മിറ്റി നോഡൽ ഓഫീസർ അസ്സൈൻ ഹാജി പുളിക്കിൽ പഠനക്ലാസ് എടുത്തു.

ചടങ്ങിൽ ഖാലിദ് കിളിമുണ്ട, ഒ. ഹുസൈൻ, എ.കെ. ഷൗക്കത്തലി, എ.ടി. ബഷീർ ഹാജി, കെ.പി. കോയ, എ.പി. സഫിയ, സി. അബ്ദുൽ ഗഫൂർ, കമറുദ്ധീൻ ഇ., അൽഫാസ്, അബു ഹാജി, ഹബീബ് കാരന്തൂർ, കെ.കെ. ഷമീൽ, ബൈജൂ എം.വി., ശിഹാബ് റഹ്മാൻ ഇ., ബഷീർ മാസ്റ്റർ, ഷമീന വെള്ളക്കാട്ട്, സുൽഫി കുന്ദമംഗലം, ഐ. മുഹമ്മദ് കോയ, ഷംസീറ, യു. മാമു ഹാജി, പി. മമ്മികോയ, എൻ.പി. ഗഫൂർ, ഉമൈറ കുന്ദമംഗലം തുടങ്ങിയവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!