വാടകയ്‌ക്കെടുത്ത ഒറ്റ മുറിയുടെ മുറ്റത്ത് ചെരുപ്പ് കച്ചവടം നടത്തിയ ദമ്പതികൾക്ക് വീട് വെച്ച് നൽകാൻ ഐ എസ് എം
കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഇമ്പാക്ട് കോഴിക്കോട് : കുന്ദമംഗലം പൊയ്യയിൽ വാടകയ്‌ക്കെടുത്ത ഒറ്റ മുറിയിൽ ദുരിത ജീവിതത്തിൽ നിന്നും മോചിതരാവുകയാണ് നസീർ- രഹന ദമ്പതികൾ. കഴിഞ്ഞ ദിവസം ഇവരുടെ ദുരിത വാർത്ത കുന്ദമംഗലം ന്യൂസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു ഇതിനെ തുടർന്നാണ് ഇവർക്ക് താമസിക്കാനായുള്ള വീട് നല്കാൻ തയ്യാറായി കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ എസ് എം രംഗത്തെത്തിയത്. നിലവിലുള്ള ദമ്പതികളുടെ മൂന്ന് സെന്റ് ഭൂമിയിൽ വീട് നിർമ്മിച്ച് നൽകാനാണ് തീരുമാനം.ആറു […]



