ധനുഷ് നായകനായി വാത്തി;തമിഴിലും തെലുങ്കിലുമൊരുക്കുന്ന ചിത്രത്തിൽ നായിക സംയുക്ത
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം വാത്തിയിൽ നായികയാകാൻ മലയാളി താരം സംയുക്ത മേനോൻ. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുക്കുന്നത്. സർ എന്നാണ് തെലുങ്കിൽ ചിത്രത്തിന്റെ പേര്. ജനുവരി അഞ്ചിന് സിനിമയുടെ ചിത്രീകരണം തുടങ്ങും. ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നാഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ബോളിവുഡ് […]
