Kerala News

വന്ദേഭാരതില്‍ ആദ്യയാത്രചെയ്ത് മുഖ്യമന്ത്രി;വൻ സുരക്ഷ

  • 19th August 2023
  • 0 Comments

വന്ദേഭാരത് എക്‌സ്പ്രസില്‍ ആദ്യമായി യാത്രചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.കന്നിയാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പൊലീസ് ഉദ്യോ​ഗസ്ഥർ അടക്കമുളളവരുണ്ട്. കോച്ചുകളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. യാത്രയ്ക്ക് മുമ്പ് ട്രാക്കുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിരുന്നു. കണ്ണൂരിൽ നിന്നും 3:40 ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്.പ്രതിപക്ഷ പ്രതിഷേധുമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കണ്ണൂരില്‍ എത്തിയത്.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജികുമായി ബന്ധപ്പെട്ട […]

National News

പ്രധാനമന്ത്രിയുടെ പരിപാടികള്‍ മാറ്റമില്ലാതെ,ബം​ഗാളിലെ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തു

  • 30th December 2022
  • 0 Comments

അമ്മയുടെ വേർപാടിനിടയിലും കർമ നിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു. ഹൗറയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഗവർണർ സി.വി. ആനന്ദ ബോസ്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ബം​ഗാളിലെ ചടങ്ങുകളിൽ പങ്കെടുത്തത്.

error: Protected Content !!