Kerala News

പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ്;ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള തുകയുമായി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ അമ്മ

  • 17th August 2023
  • 0 Comments

പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നാമനിർദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്നത് മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സിഒടി നസീറിന്റെ ഉമ്മ. കണ്ണൂരില്‍ വച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ വച്ച് തുക കൈമാറും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിപിഎം സിഒടി നസീറിനെ പുറത്താക്കിയിരുന്നു. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് ഉമ്മൻചാണ്ടി എടുത്തിരുന്നു.ചാണ്ടി ഉമ്മന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് […]

Kerala News

കിടങ്ങൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ്;പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ നിർദേശം നൽകി യു.ഡി.എഫ്

  • 14th August 2023
  • 0 Comments

കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ തെഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ നിർദേശം നൽകി യു.ഡി.എഫ്.കിടങ്ങൂരില്‍ യുഡിഎഫ് ബിജെപി പിന്തുണയോടെ ഭരണം പിടിച്ചത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചര്‍ച്ചായാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ അടിയന്തിര ഇടപെടല്‍. കിടങ്ങൂരിലെ വോട്ട് കച്ചവടം പുതുപ്പള്ളിയിലെ സാമ്പിള്‍ വെടിക്കെട്ടാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു. നിലവിൽ എൽ.ഡി.എഫിനായിരുന്നു കിടങ്ങൂർ പഞ്ചായത്ത് ഭരണം. എൽ.ഡി.എഫിനു നാലു കേരളാ കോൺഗ്രസ് അം​ഗങ്ങളും മൂന്നു സി.പി.എം അം​ഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പിക്ക് അഞ്ച് അം​ഗങ്ങളും യു.ഡി.എഫിന് മൂന്ന് അം​ഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. […]

Kerala

കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു

  • 14th August 2023
  • 0 Comments

കോട്ടയം: കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ ബിജെപി പിന്തുണച്ചതോടെയാണ് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായിരിക്കുന്നത്. കിടങ്ങൂരിൽ ബിജെപിക്ക് അഞ്ചംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്ന് അംഗങ്ങളുമാണുള്ളത്. കോൺഗ്രസിന് ഇവിടെ അംഗങ്ങളില്ല. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നാല് അംഗങ്ങളും സിപിഐഎമ്മിന് ഒരംഗവുമാണ് ഇവിടെയുള്ളത്.

Kerala News

അരി ചാമ്പാൻ അരിക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കനെന്ന് കെ.സുധാകരൻ, ജനങ്ങളെ ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലുണ്ടാകില്ലെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: അഴിമതി നിറഞ്ഞ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജനം വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരിന് എതിരെയുള്ള കുറ്റപത്രം ജനങ്ങളുടെ മുന്നില്‍ യുഡിഎഫ് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി ഭാരം സർക്കാർ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ജനങ്ങളെ ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലുണ്ടാകില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. കെട്ടിടനികുതി വലിയ രീതിയിൽ വർധിപ്പിച്ചു. വൈദ്യുതി ചാർജ് വീണ്ടും വർധിപ്പിക്കാൻ പോകുന്നു. നികുതി വർധനയിലൂടെ ഒരു വർഷം 4000 രൂപയാണ് സാധാരണ കുടുംബത്തിന് അധിക ബാധ്യത വരുന്നതെന്നും […]

Local News Trending

നികുതി കൊള്ള നടത്തുന്ന കേരള സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

  • 26th April 2023
  • 0 Comments

കുന്ദമംഗലം: കെട്ടിട നികുത്തിയും കെട്ടിട പെർമിറ്റ് ഫീസും വർദ്ധിപ്പിച്ച് നികുതി കൊള്ള നടത്തുന്ന കേരള സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ യുഡിഎഫ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന് മുൻവശം സംഘടിപ്പിച്ച ധർണ്ണ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. സി വി സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ ഷറഫുദീൻ എം ബാബുമോൻ മുഖ്യ പ്രഭാഷണം നടത്തി. DCC സെകട്ടറി മാരായ വിനോദ് പടനിലം, എടക്കു നി അബ്ദുറഹിമാൻ , ഖാലിദ് കിളിമുണ്ട , എം […]

News

യു.ഡി.എഫ് കരിദിനാചരണം: പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

  • 1st April 2023
  • 0 Comments

യു.ഡി.എഫ് കരിദിനാചരണത്തിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി കെട്ടാങ്ങൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ഡി.സി.സി. സെക്രട്ടരി ഇ.എം. ജയപ്രകാശ്, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എൻ.പി.ഹംസ മാസ്റ്റർ, എൻ.എം.ഹുസ്സയിൻ, വേലായുധൻ അരയങ്കോട്, എൻ.പി. ഹമീദ് മാസ്റ്റർ, ഒ. അശോകൻ, […]

Kerala News

എൽഡിഎഫും യുഡിഎഫും പിന്നോക്ക സമുദായങ്ങളെ ചതിക്കുന്നു; കെ. സുരേന്ദ്രൻ

  • 20th March 2023
  • 0 Comments

പട്ടിക ജാതി സംവരണ സീറ്റിൽ പോലും കേരളത്തിൽ നിന്ന് പട്ടിക ജാതിക്കാരല്ല തെരെഞ്ഞെടുക്കപെടുന്നതെന്നും പിന്നോക്ക സമുദായങ്ങളെ എൽഡിഎഫും യുഡിഎഫും ചതിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജരേഖയുണ്ടാക്കി സംവരണ സമുദായമല്ലാത്ത വ്യക്തിയെ തെരഞ്ഞെടുപ്പിൽ നിർത്തുന്നതിലൂടെ മാപ്പർഹിക്കാത്ത തെറ്റാണ് ഇരു മുന്നണികളും ചെയ്തത്. ഈ വിഷയത്തിൽ ഒരു മുന്നണികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവികുളം എം എൽ എ എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും പിന്നാക്ക സമുദായങ്ങളെ കാലാകാലങ്ങളായി എൽഡിഎഫും […]

Kerala News

ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകം;വർഗീയ പാര്‍ട്ടിയല്ലെന്നത് യാഥാർത്ഥ്യമെന്ന് സാദിഖലി തങ്ങൾ,

  • 10th December 2022
  • 0 Comments

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം ലീഗിന് എൽ.ഡി.എഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ.ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണെന്നും ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. ‘അദ്ദേഹം ഒരു രാഷ്ട്രീയ യാഥാർഥ്യം പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറത്ത് ഒരു രാഷ്ട്രീയ വിലയിരുത്തലായി കാണേണ്ടതില്ല. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ല’ സാദിഖലി തങ്ങൾ പറഞ്ഞു. എം വി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖാനം നല്‍കേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.കൂടാതെ […]

Kerala

ആര്യാ രാജേന്ദ്രനെതിരെ നഗരസഭയിൽ ശുദ്ധികലശം നടത്തി യുഡിഎഫ് കൗൺസിലർമാർ

  • 21st November 2022
  • 0 Comments

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ യുഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ശുദ്ധികലശം നടത്തി. നഗരസഭയിലെ മുഴുവൻ നിയമനങ്ങളുടേയും അധികാരം ജില്ലാ സെക്രട്ടിക്ക് മേയർ കൈമാറിയെന്ന് യുഡിഎഫ് ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിൽ അഴിമതി നടക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തിൽ പ്രതിപക്ഷം ഇന്ന് മുതൽ സമരം കടുപ്പിക്കുകയാണ്. നിയമന കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചപ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെ സമരം ഒരു പടി കൂടെ കടന്ന് ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപിയും യുഡിഎഫും. ബി.ജെ.പി നഗരസഭയ്ക്ക് അകത്തും പുറത്തും […]

Kerala News

ജയിച്ച സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം;പ്രതികളെ പിടികൂടാൻ ശക്തമായ നടപടിയെടുക്കണമെന്ന് വി ഡി സതീശൻ,പഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ

  • 11th November 2022
  • 0 Comments

ആലപ്പുഴ മുതുകുളം പഞ്ചായത്ത് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്രൻ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ബി.ജെ.പി വിട്ട ബൈജു ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, കോൺഗ്രസ് പിന്തുണയോടെ നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിറ്റിംഗ് സീറ്റിൽ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. പ്രതികളെ പിടികൂടാൻ ശക്തമായ നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുന്നു. അക്രമികളെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരും.ഉപതെരഞ്ഞെടുപ്പിൽ […]

error: Protected Content !!