അച്ഛനെ കൊന്നത് യു.ഡി.എഫ്; കെ.എം.ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി പി.കെ. കുഞ്ഞനന്തന്റെ മകള്‍
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി പി.കെ. കുഞ്ഞനന്തന്റെ മകള്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആരോപണമാണെന്നും അച്ഛനെ കൊന്നത് യു.ഡി.എഫ് സര്‍ക്കാറാണെന്നും മകള്‍ ഷബ്‌ന മനോഹരന്‍ പറഞ്ഞു. ‘ അച്ഛന്‍ മരിച്ചത് വയറ്റില്‍ അള്‍സര്‍ മൂര്‍ച്ഛിച്ചാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അദ്ദേഹത്തിന് മനപൂര്‍വം ചികിത്സ വൈകിപ്പിക്കുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോഴാണ് ചികിത്സ ലഭിച്ചത്. എന്നാല്‍ രോഗം പാരമ്യത്തിലെത്തിയിരുന്നു. അച്ഛനെ യു.ഡി.എഫ് സര്‍ക്കാര്‍ കൊന്നതാണെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു’- ഷബ്‌ന പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ […]








