National News

രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; ട്വിറ്ററിൽ നിന്ന് വിശദീകരണം തേടും; ശശി തരൂർ

  • 25th June 2021
  • 0 Comments

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററിൽ നിന്ന് വിശദീകരണം തേടുമെന്ന് ശശി തരൂർ. മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികൾ എന്നിവ ആരായും. ഒരു മണിക്കൂറോളമാണ് ട്വിറ്റര്‍ കേന്ദ്രമന്ത്രിയുടെ അക്കൌണ്ട് ലോക്ക് ചെയ്തത്.’റാസ്പുടിൻ ‘ വൈറൽ വീഡിയോ പങ്കുവെച്ചതിന് തന്‍റെ അക്കൗണ്ടും ട്വിറ്റർ ഒരുതവണ ബ്ലോക്ക് ചെയ്തിരുന്നെന്നും തരൂര്‍ പറഞ്ഞു. പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് തരൂര്‍. ട്വിറ്റര്‍ അവകാശപ്പെടും പോലെ അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വക്താക്കളല്ലെന്ന് ഈ […]

National News

കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന്‍റെ അക്കൗണ്ടിന്​ പൂട്ടിട്ട്​ ട്വിറ്റർ

  • 25th June 2021
  • 0 Comments

കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന്‍റെ അക്കൗണ്ടിന്​ പൂട്ടിട്ട്​ ട്വിറ്റർ. മന്ത്രിക്ക്​ ഒരു മണിക്കൂറോളം ട്വിറ്റർ അക്കൗണ്ട്​ ഉപയോഗിക്കാനായില്ല. യു.എസ്​ പകർപ്പവകാശം ലംഘിച്ചുവെന്ന ചൂണ്ടിക്കാട്ടിയാണ്​ ട്വിറ്റർ മന്ത്രിയുടെ അക്കൗണ്ട്​ മരവിപ്പിച്ചത്​​. കേന്ദ്രസർക്കാറും ട്വിറ്ററും തമ്മിലുള്ള പോര്​ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ്​ നടപടി. രവിശങ്കർ പ്രസാദ്​ തന്നെയാണ്​ ട്വിറ്റർ അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്​ത വിവരം ഔദ്യോഗികമായി അറിയിച്ചത്​. ട്വിറ്ററിലേക്ക്​ ലോഗ്​ ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ലഭിച്ച സന്ദേശവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്​. എന്നാൽ, മന്ത്രിക്കുള്ള വിലക്ക്​ പിന്നീട്​ ട്വിറ്റർ നീക്കുകയായിരുന്നു. അതേസമയം, […]

National News

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ കഴിയില്ല; ട്വിറ്റര്‍ ഇന്ത്യ മേധാവി

  • 21st June 2021
  • 0 Comments

യുപി പൊലീസിന്റെ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആകില്ലെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി. വിഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യംചെയ്യലിന് എത്തമെന്നും ട്വിറ്റര്‍ ഇന്ത്യ എംഡി പൊലീസിനെ അറിയിച്ചു. ഏഴു ദിവസത്തിനകം ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു ഗാസിയാബാദ് പൊലീസിന്റെ നോട്ടിസ്. ഗാസിയാബാദില്‍ വയോധികന് ആള്‍ക്കൂട്ട മര്‍ദ്ധനം ഏറ്റ സംഭവത്തില്‍ വ്യാജ പ്രചരണം നടന്നു എന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ട്വിറ്റര്‍ മേധാവി ഈ മറുപടി നല്‍കിയത്.മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് യുപി പൊലീസ് […]

National News

ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്

  • 18th June 2021
  • 0 Comments

ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്. ഏഴ് ദിവസത്തിനകം ഹാജരാകണം. വൃദ്ധന്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പങ്കുവച്ചതിനാണ് നടപടി. അതേസമയം കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസില്‍ വിശ്വാസ്യത ഇല്ലാത്ത നടപടികളാണ് ട്വിറ്റര്‍ സ്വീകരിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. ടൂള്‍കിറ്റ് കേസില്‍ ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ ‘മാനിപ്പുലേറ്റഡ്’ ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ആകണം ട്വിറ്ററിന്റെ ഇന്ത്യയിലെ […]

News Technology

പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തി; ട്വിറ്ററിന് ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്ടപ്പെട്ടു

  • 16th June 2021
  • 0 Comments

പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്. ഐടി നിയമം അനുശാസിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ട ഏക അമേരിക്കന്‍ കമ്പനിയാണ് ട്വിറ്റര്‍. നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും […]

Kerala News

ഇത് വരെ ചെയ്ത നല്ല കാര്യങ്ങളിലൊന്നും സംശയമില്ല, പക്ഷെ ഇത് തെറ്റാണ്; സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പാര്‍വതി തിരുവോത്ത്

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുമെന്ന തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് പാര്‍വതി ട്വിറ്ററിലെഴുതി. ‘കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തുകൊണ്ട് ഈ മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും ഉത്തരവാദിത്തതോടു കൂടി തന്നെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെയാണ് ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാകുന്നത്,’ പാര്‍വതിയുടെ ട്വീറ്റില്‍ പറയുന്നു. മെയ് 20ന് നടക്കുന്ന ചടങ്ങിലേക്ക് വരുന്ന 500 പേരുടെ ജനക്കൂട്ടം […]

കങ്കണാജീ വരൂ, ഇത് നിങ്ങളുടെ സ്വന്തം വീട്;കങ്കണയെ സ്വാഗതം ചെയ്ത് കൂ ആപ്പ്

ട്വിറ്റര്‍ പൂട്ടിയ നടി കങ്കണ റണാവത്തിനെ സ്വാഗതം ചെയ്ത കൂ ആപ്പ്. വിദ്വേഷ ട്വീറ്റുകളെ തുടര്‍ന്നാണ് കങ്കണയുടെ അക്കൌണ്ട് ട്വിറ്റര്‍ നീക്കം ചെയ്തത്. കങ്കണ ട്വിറ്ററിന്റെ നിയമാവലികൾ തെറ്റിച്ചുകൊണ്ട് തുടരെ ട്വീറ്റുകൾ ചെയ്ത സാഹചര്യത്തിലാണ് ട്വിറ്റർ ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്. ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റുകള്‍ പങ്കുവച്ചതിന് പിന്നാലെയാണ് താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ട്വിറ്റർ അക്കൗണ്ട് പൂട്ടിയെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ നടി തന്റെ പ്രതിഷേധവുമായെത്തി. “കങ്കണാജീ, ഇത് നിങ്ങളുടെ വീടാണ്, […]

National

കേന്ദ്ര സർക്കാരിന്റെ കൊവിഡ്പ്രതിരോധത്തെ വിമർശിച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ട്

  • 25th April 2021
  • 0 Comments

ദില്ലി: കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ട്. ഐ ടി വകുപ്പിന്‍റെ നിർദേശ പ്രകാരം അമ്പതോളം ട്വീറ്റുകൾ ആണ് ട്വിറ്റർ നീക്കം ചെയ്തത്. ട്വിറ്റർ, ലുമെൻ ഡാറ്റ ബേസ് എന്ന സ്ഥാപനത്തിന് നൽകിയ വിവരങ്ങൾ ഉദ്ദരിച്ചാണ് റിപ്പോർട്ട്. കേന്ദ്രസർക്കാർ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയെ വിമർശിക്കുന്നതായിരുന്നു മിക്ക ട്വീറ്റുകളും. പത്രപ്രവർത്തകർ, സിനിമപ്രവർത്തകർ, എംപി മാർ, എംഎൽഎ മാർ എന്നിവരുടെ ട്വീറ്റുകളും നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

ഒടുവില്‍ കേന്ദ്രത്തിന് വഴങ്ങി; ആവശ്യപ്പെട്ട ഭൂരിപക്ഷം അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

  • 12th February 2021
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ കീഴടങ്ങി ആവശ്യപ്പെട്ട ഭൂരിപക്ഷം അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. സര്‍ക്കാര്‍ ആവശ്യപ്പെട്ട പട്ടികയിലെ 97 ശതമാനത്തോളം അക്കൗണ്ടുകളും ട്വിറ്റര്‍ വിലക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്യുകയാണെന്ന ഹാഷ് ടാഗുകള്‍ അടക്കമുള്ള അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. പാക്, ഖാലിസ്ഥാനി ബന്ധം ആരോപിക്കപ്പെടുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകളും വിലക്കിയവയുടെ പട്ടികയിലുണ്ട്. വന്‍കിട സ്ഥാപനങ്ങള്‍ക്കും ഭീകരവാദ സംഘടനകള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ അടക്കം ഈ സമൂഹ മാധ്യമങ്ങള്‍ സഹായം നല്‍കിയെന്നും ആരോപണമുണ്ട്. 2000 ത്തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കുമെന്നും വിവരം. […]

National News

ഇന്ത്യയിലെ നിയമം അനുസരിക്കണം;ട്വിറ്ററിനോട് കേന്ദ്രം

  • 11th February 2021
  • 0 Comments

ട്വിറ്ററിനെ അതൃപ്തിയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമത്തെക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്രം ട്വിറ്ററിനോട് പറഞ്ഞു. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ ആയിരത്തോളം അക്കൗണ്ടുകൾ പൂട്ടണമെന്ന കേന്ദ്ര നിർദേശം ട്വിറ്റർ അധികൃതർ തള്ളിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് വിദ്വേഷം പരത്തുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞു. തങ്ങള്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. കര്‍ഷക വംശഹത്യ എന്ന […]

error: Protected Content !!