National News

ട്വിറ്ററിൻ്റെ നയങ്ങൾ ലംഘിച്ചാൽ നടപടി സ്വീകരിക്കും; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ട്വിറ്റർ

  • 27th January 2022
  • 0 Comments

അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും, തന്നെ പിന്തുടരുന്നവരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ട്വിറ്റർ സി ഇ ഒക്ക് നൽകിയ പരാതിക്ക് മറുപടിയുമായി ട്വിറ്റർ . അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ലെന്ന് ട്വിറ്റർ വക്താവ് രാഹുലിന് മറുപടി നൽകി. എന്നാൽ ട്വിറ്ററിൻ്റെ നയങ്ങൾ ലംഘിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് തന്റെ ഫോളോവേഴ്സിന്റെ എണ്ണം കുറയ്ക്കാൻ ട്വിറ്റർ നീക്കം നടത്തുന്നു എന്ന് രാഹുൽ ആരോപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് രാഹുൽ‌ ട്വിറ്റർ […]

International News

നേതൃത്വ തലത്തില്‍ സമൂലമായ മാറ്റങ്ങൾക്കൊരുങ്ങി ട്വീറ്റർ

  • 4th December 2021
  • 0 Comments

. പുതിയ സി.ഇ.ഒ ആയി പരാഗ് അഗ്രവാൾ ചുമതല ഏറ്റതിന് പിന്നാലെ നേതൃത്വ തലത്തില്‍ പുനഃസംഘടനയ്ക്ക് ഒരുങ്ങി ട്വിറ്റര്‍.ഇതോടെ നേതൃത്വ നിരയിലും സംഘടന മാതൃകയിലും സമൂലമായ മാറ്റങ്ങളുണ്ടാകും. ലീഡര്‍ ഷിപ്പ് ടീം എന്ന തത്വാധിഷ്ഠിതമായി പ്രവര്‍ത്തിച്ചിരുന്ന ട്വിറ്റര്‍ ഇനി മുതല്‍ ജനറല്‍ മാനേജര്‍ എന്ന് തത്വത്തിലൂന്നിയാകും പ്രവര്‍ത്തിക്കുക. നേതൃത്വ നിരയിലുള്ള എന്‍ജിയിനറിങ് ലീഡായ മൈക്കല്‍ മൊന്റനോ, ഡിസൈന്‍ റിസര്‍ച്ച് ലീഡായ ഡാന്റലി ഡേവിസ് എന്നിവര്‍ ഈ വര്‍ഷം അവസാനത്തോടെ സ്ഥാനമൊഴിയുമെങ്കിലും അടുത്ത വര്‍ഷം വരെ കമ്പനിയുടെ ഉപദേശകരായി […]

information News

സിങ്ക പെണ്ണിന് കൈ അടിച്ച് സോഷ്യൽ മീഡിയ;ബോധം നഷ്ടപ്പെട്ട് തളര്‍ന്നുവീണ 28കാരനെ തോളത്തെടുത്ത് രാജേശ്വരി

  • 11th November 2021
  • 0 Comments

ഇൻസ്പെക്ടർ രാജേശ്വരിയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ. വെള്ളപ്പൊക്ക കെടുതി നേരിടുന്ന ചെന്നൈയില്‍ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് രാജേശ്വരി. യുവാവിനെ തോളിലേറ്റി കുറച്ചുദൂരം നടന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റുന്ന വനിതാ ഇന്‍സ്‌പെക്ടറുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. അബോധാവസ്ഥയിലായ യുവാവിനെ തോളിലേറ്റി ഇന്‍സ്‌പെക്ടര്‍ നടന്നുനീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്.ഉദയ്കുമാർ എന്ന 28കാരനാണ് ബോധരഹിതനായി കിടന്നിരുന്നത് ആശുപത്രിയില്‍ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം […]

National News

ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ഇൻസ്റ്റ ഗ്രാമും രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്തു

  • 20th August 2021
  • 0 Comments

ദില്ലിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്ത് ഇൻസ്റ്റ ഗ്രാമും ഫേസ്ബുക്കും. നേരത്തെ ഇതേ ദൃശ്യങ്ങൾ പങ്കുവെച്ചതിന് ട്വിറ്റർ രാഹുൽഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ദില്ലിയിൽ ശ്മശാനത്തിൽ സംസ്കരിച്ച ഒൻപത് വയസുകാരിയുടെ മരണത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്കരിക്കുകയായിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം . പിന്നാലെ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനായ രാഹുൽ ഗാന്ധി ഇവരുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങൾ […]

National News

കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ; ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

  • 13th August 2021
  • 0 Comments

ട്വിറ്ററിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും . പ്രതികരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്ന് രാഹുൽ ഗാന്ധിയുടെ വിമർനം .യൂട്യൂബ് വീ‍ഡിയോയിലൂടെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം. ട്വിറ്ററിന്റേത് ഇന്ത്യൻ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ. രാഹുൽ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിന്‍റെ നടപടി സ്വീകരിച്ചിരുന്നു . കഴിഞ്ഞ ദിവസം രാഹുലിന്‍റെ ട്വീറ്റ് […]

National News

രാഹുൽ ഗാന്ധിയുടേതിന് പുറമെ കോൺ​ഗ്രസ് പാർട്ടിയുടെ ഒൗദ്യോഗിക അക്കൗണ്ടും പൂട്ടി ട്വിറ്റർ

  • 12th August 2021
  • 0 Comments

രാഹുൽ ഗാന്ധിയുടേതിന് പുറമെ സമൂഹമാധ്യമ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന്​ ആരോപിച്ച് ​ കോൺ​ഗ്രസ് പാർട്ടിയുടെ ഒൗദ്യോഗിക അക്കൗണ്ടും പൂട്ടി ട്വിറ്റർ. ഫേസ്​ബുക്കിലൂടെയാണ്​ പാർട്ടി ഇക്കാര്യം വ്യക്തമാക്കിയത്​.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്​ പൂട്ടിയതായ സന്ദേശത്തിന്‍റെ സ്​ക്രീൻഷോട്ട്​ സഹിതമാണ്​ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തത്​. ഈ അക്കൗണ്ട്​ ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്നാണ്​ സ്ക്രീൻ ഷോട്ടിലെ സന്ദേശം. ഡൽഹി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു ​ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട്​ മരവിപ്പിച്ചിരുന്നത് . ഇതിനുപുറമെ മുതിർന്ന അഞ്ചു കോൺഗ്രസ്​ നേതാക്കളുടെയും […]

National News

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ഗാന്ധിയുടെ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍

  • 7th August 2021
  • 0 Comments

ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം ദേശീയ ബാലാവകാശ സംരക്ഷണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം രാഹുൽ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍. രാഹുലിന്റെ ട്വീറ്റ് പെൺകുട്ടിയെ തിരിച്ചറിയാൻ കാരണമാകുമെന്നും അത് നീക്കം ചെയ്യണമെന്നും കാണിച്ച് ബാലാവകാശ സംരക്ഷണ വകുപ്പ് ആഗസ്റ്റ് 4 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. അക്കൗണ്ടിനെതിരെ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവില്‍ രാഹുലിന്റെ ട്വിറ്ററില്‍ ആ ചിത്രം കാണാന്‍ സാധിക്കുന്നില്ല. നോ ലോങര്‍ അവയ്‌ലെബിള്‍ […]

News Technology

ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; പരാതി പരിഹാര ഓഫീസറെ നിയമിച്ചു

  • 11th July 2021
  • 0 Comments

ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ. ഐടി ചട്ടം അനുസരിച്ച് പരാതി പരിഹാര ഓഫീസറെ നിയമിച്ചു . ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി വിനയ് പ്രകാശ് എന്ന ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ ഈ വിവരം പ്രസിദ്ധീകരിച്ച ട്വിറ്റർ, ബന്ധപ്പെടാൻ ഒരു ഇ-മെയിൽ ഐഡിയും നൽകിയിട്ടുണ്ട് എന്നാൽ ചീഫ് കംപ്ലെയൻസ് ഓഫീസറെ ഇതുവരെ ട്വിറ്റർ നിയമിച്ചിട്ടില്ല. താൽക്കാലികമായി ഒരു നിയമനം നടത്തുക മാത്രമാണ് ചെയ്തത്. സ്ഥിരമായി ഒരാളെ നിയമിക്കാൻ എട്ടാഴ്ച സമയം വേണമെന്നാണ് ട്വിറ്റർ ദില്ലി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ […]

National News

ജമ്മുകശ്മീരും ലഡാക്കുമില്ലാതെ ഇന്ത്യയുടെ ഭൂപടം; ട്വിറ്ററിനെതിരെ കേസ്

  • 29th June 2021
  • 0 Comments

ജമ്മുകശ്മീരും ലഡാക്കും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയതിന് പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിനെതിരെ കേസ്. ബജ്രംഗ്ദള്‍ നേതാവ് നല്‍കിയ പരാതിയില്‍ ട്വിറ്റര്‍ എംഡി മനീഷ് മഹേശ്വരിക്കെതിരെ യുപി പൊലീസാണ് കേസെടുത്തത്. ഐടി ചട്ടങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി ട്വിറ്റര്‍ പേജില്‍ വന്നത്. അതിനിടെ പരാതികള്‍ പരിഹരിക്കാനുള്ള ഉദ്യോഗസ്ഥനായി അമേരിക്കന്‍ പൗരനെ നിയമിച്ച സംഭവത്തിലും ട്വിറ്ററിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ചട്ടം അനുസരിച്ച് ഇന്ത്യന്‍ പൗരന്മാരെയാണ് ഈ സ്ഥാനത്ത് […]

National News

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷൻ

  • 26th June 2021
  • 0 Comments

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും. ട്വിറ്ററിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കമ്മിഷൻ ഡൽഹി പൊലീസിനോട് ആവർത്തിച്ചു. കുട്ടികളുടെ നഗ്നത ട്വിറ്റർ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കേസെടുക്കണമെന്ന് മുൻപ് പല തവണ ആവശ്യപ്പെട്ടിട്ടും ഡൽഹി പൊലീസ് നടപടിയെടുത്തിരുന്നില്ല. ട്വിറ്റർ തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുക്കാൻ ഉത്തരവിട്ടത്. ഐ.ടി.ദേഭഗതി നിയമം പാലിക്കുന്നതുവരെ കുട്ടികൾക്ക് ട്വിറ്റർ അക്കൗണ്ട് ലഭ്യമാകരുതെന്ന് കമ്മിഷൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണം. വിഡിയോ കോൺഫറൻസ് മുഖേന […]

error: Protected Content !!