Kerala National News

അന്യ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലെത്താൻ ട്രെയിൻ സംസ്ഥാനത്തെ ആദ്യ യാത്ര ഇന്ന് ആലുവയിൽ നിന്ന്

തിരുവന്തപുരം: അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസ നടപടിയുമായി കേന്ദ്രം.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികളെ പ്രത്യേക തീവണ്ടികള്‍ ഓടിക്കാനുള്ള കര്‍മ്മപദ്ധതിതിയ്ക്ക് റെയിൽവേ രൂപം നൽകിയതിനു പിന്നാലെ കേരളത്തിൽ നിന്നും ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്ക് ഇന്ന് വൈകീട്ടോടെ യാത്ര പുറപ്പെടും. ഒഡീഷ്യയിലേക്ക് പുറപ്പെടാൻ തയ്യാറായ അതിഥി തൊഴിലാളികളെ കൊണ്ടു പോകാനാണ് ട്രെയിൻ സജീകരണമൊരുക്കിയത്. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര. ഒരു ട്രെയിനില്‍ 1200 യാത്രക്കാരെയാണ് ആദ്യ ഘട്ടത്തിൽ കൊണ്ട് പോകുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മറ്റു […]

Kerala News

യുവാവ് ട്രെയിനിന് മുകളിൽ കയറി ആത്മഹത്യാഭീഷണി

പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിനിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാക്കി. കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിന് മുകളിൽ വലിഞ്ഞുകയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. തുടർന്ന് കാൽമണിക്കൂറോളം കഴിഞ്ഞാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനായത്. മംഗലാപുരം സ്വദേശി റഹ്മാൻ ആണെന്നാണ് യുവാവ് പറയുന്നത്. ചെറുതായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് അവ്യക്തമായാണ് കാര്യങ്ങൾ പറയുന്നത്. പരപ്പനങ്ങാടിയിൽ നിന്ന് എൻജിനിൽ ഓടിക്കയറിയ യുവാവിനെ ലോക്കോ പൈലറ്റുമാർ തടഞ്ഞുവെക്കാൻ ശ്രമിച്ചപ്പോൾ എൻജിനു മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. പിന്നീട് ട്രെയിനിന് മുകളിലൂടെ വൈദ്യുതിക്കമ്പി മേലുതട്ടാതെ […]

Kerala National

150 ട്രെയിനുകളും 50 സ്റ്റേഷനുകളും സ്വകാര്യ കമ്പനികൾക്ക് കൈമാറും

ഡൽഹി: രാജ്യത്തെ 150 ട്രെയിനുകളും 50 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യ മേഖലക്ക് കൈമാറാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇക്കാര്യം സമയബന്ധിതമായി പൂർത്തീകരിക്കാൻ പദ്ധതി തയ്യാറാക്കുന്നതിനായി പ്രത്യേത സമിതി രൂപീകരിക്കും. വാർത്താ ഏജൻസിയയ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റെയിൽവേയിലെ സ്വകാര്യവത്കരണണത്തിൽ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നീതി ആയോഗ് അമിതാഭ് കാന്ത് റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവിന് കത്തെഴുതി. വികെ യാദവ്, അമിതാഭ് കാന്ത്, സമ്പത്തിക, ഹൈസിങ്, നഗരകാര്യ, സെക്രട്ടറിമാരും പ്രത്യേക സമിതിയിൽ അംഗങ്ങളായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. […]

Local

കൊയിലാണ്ടിയില്‍ ട്രെയിന്‍തട്ടി മരണം; മൃതദേഹം തിരിച്ചറിഞ്ഞില്ല

  • 26th September 2019
  • 0 Comments

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന് സമീപത്ത് ട്രയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടു. രാവിലെ 11:45 ആണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം തിരിച്ചറിയുന്നവര്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക

Kerala News

മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

മംഗളൂരു : മംഗളൂരുവിനു സമീപം റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞു വീണ് കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരു സെൻട്രലിൽ നിന്നും ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പർ പാസഞ്ചർ, 22636 നമ്പർ ഇന്റർസിറ്റി എക്‌സ്പ്രസ് എന്നിവ മംഗളൂരു ജംങ്ഷനിൽ എത്തിയ ശേഷം യാത്ര റദ്ദാക്കി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പടീൽ-കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് വൻതോതിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. . ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മൽസ്യഗന്ധ എക്‌സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. മൽസ്യ […]

Kerala

ഇന്നും റെയിൽ ഗതാഗതം മുടങ്ങും പാസഞ്ചറുകളടക്കം 12 ട്രെയിനുകൾ റദ്ദാക്കി

ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റെയില്‍പ്പാതയില്‍ ഇന്നും സർവീസുകൾ ഇല്ല. പാസഞ്ചറുകളടക്കം 12 ട്രെയിനുകളാണ് റദ്ദാക്കിയത്.ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി, തിരുവനന്തപുരം – വെരാവല്‍ എക്‌സ്പ്രസുകള്‍ സാധാരണ മംഗളുരുവില്‍ എത്തുന്ന സമയത്ത് അവിടെ നിന്ന് പുറപ്പെടും. സമ്പര്‍ക് ക്രാന്തി, മംഗള എക്‌സ്പ്രസുകള്‍ പാലക്കാട് വഴി സര്‍വ്വീസ് നടത്തും തിരുനല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്ന് പുറപ്പെടും. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, നാഗര്‍കോവില്‍- മംഗളുരു ഏറനാട്, നാഗര്‍കോവില്‍- മംഗളുരു പരശുറാം എക്പ്രസുകള്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തൃശൂര്‍- […]

National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. റെയില്‍വെ ആശുപത്രിയിലെത്തിച്ച നാലാമനും വൈകാതെ മരിക്കുകയായിരുന്നു. ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് കയറിയ 65 യാത്രക്കാരുടെ സംഘത്തിലെ നാല് പേരാണ് മരിച്ചത്. ഈ സംഘത്തിലുണ്ടായിരുന്നവര്‍ ഭൂരിഭാഗവും 65 വയസ്സിന് മുകളില്‍ പ്രായമായവരാണ്. ഇവരുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. […]

error: Protected Content !!